web analytics

ഖജനാവ് കാലി; നിറക്കാൻ കുറുക്കുവഴിയുമായി സർക്കാർ; കലിപ്പിലാണ് ജീവനക്കാർ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം തോറും നിശ്ചിത തുക ഈടാക്കി ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ജീവനക്കാര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം.

പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇന്‍ഷ്വറന്‍സ് പദ്ധതികളും പ്രതിമാസ പെന്‍ഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതിയുമായി സർക്കാർ എത്തുന്നത്.

നിലവില്‍ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍ നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പിഎഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്‍കുന്നുണ്ട്.

നിലവില്‍ 3300 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കാനായി ചിലവഴിക്കുന്നത്. ഇതിന്റെ പത്ത് ശതമാനം പിടിച്ചാല്‍ പോലും 330 കോടി സര്‍ക്കാരിന് ലഭിക്കും. ഉയര്‍ന്ന ശമ്പളമുളളവരില്‍ നിന്ന് കൂടിയ തുക പിടിച്ചാല്‍ അത് 500 കോടിവരെയാകും. ഇതില്‍ കണ്ണുവച്ചാണ് സര്‍ക്കാര്‍ നീക്കം എന്നാണ് പരക്കെയുള്ള ആക്ഷേപം.

സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്ക് വഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം.

 

Read More: 01.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

Read More: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ മരിച്ചത് 85 പേർ; ജൂൺ മൂന്ന് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

Read More: ആഭരണ പ്രേമികളേ ഇതിലേ…! സ്വര്‍ണം ഇന്ന് തന്നെ വാങ്ങിക്കോളൂ, വില കുറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

ട്രെയിനിനെ വെല്ലാൻ കെഎസ്ആർടിസിയുടെ ‘പറക്കും തളിക’; വിമാനത്തിലേതുപോലെ ഹോസ്റ്റസുമാരും ആഡംബര സൗകര്യങ്ങളും! ഇനി യാത്ര ബിസിനസ് ക്ലാസ്സിൽ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ പ്രീമിയം...

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

Related Articles

Popular Categories

spot_imgspot_img