web analytics

21 ചുവന്നആടുകള്‍, 21 പോത്തുകള്‍, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ… ഡി.കെ. ശിവകുമാര്‍ ഭയക്കും പോലെ പഞ്ചബലി കൂടോത്രം ചെയ്താൽ എന്തു സംഭവിക്കും!

കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെ കൊലപ്പെടുത്താന്‍ വേണ്ടി കേരളത്തിലെ കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രവളപ്പില്‍ മൃഗബലി നടത്തിയെന്നാണ് ഡി.കെ. ശിവകുമാര്‍ ആരോപിച്ചത്. എന്നാൽ ഇങ്ങനെ ഒന്ന് ഇപ്പോഴും ഉണ്ടോ എന്നതാണ് ചോദ്യം.

ശത്രുസംഹാരം എന്ന ഒറ്റ ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദുര്‍മന്ത്രവാദമാണ് പഞ്ചബലി എന്നാണ് പറയപ്പെടുന്നത്. സ്വാര്‍ത്ഥലക്ഷ്യം കൈവരിക്കാന്‍ അതല്ലെങ്കില്‍ ദുഷ്ടലക്ഷ്യം സാധ്യമാക്കാന്‍ നടത്തുന്ന ആഭിചാരക്രിയയാണ് ദുര്‍മന്ത്രവാദം. അതീന്ദ്രിയ ശക്തികളെ ആവാഹിക്കാന്‍ വേണ്ടി പൂജകളും മൃഗബലികളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. ഇതിന്റെ ഭാഗമായി ആര്‍ക്കെതിരെയാണോ ദുര്‍മന്ത്രവാദം ചെയ്യുന്നത് അയാളില്‍ അസ്വസ്ഥതയുണ്ടാകും, ഉറക്കക്കുറവ്, രോഗം, ദുസ്വപ്നം കാണല്‍ തുടങ്ങിയ ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. സുഗമമായ മാനസിക വ്യാപാരത്തിന്റെ താളം തെറ്റും. ഭയം, ഉല്‍ക്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ ഉണ്ടാകും. ആശക്കുഴപ്പം, ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ എന്നിവ ശത്രുവിന് സംഭവിച്ചേക്കുമെന്നും പറയപ്പെടുന്നു.

50 മൃഗങ്ങളെ പൂജയുടെ ഭാഗമായി ബലികഴിച്ചു എന്നും ശിവകുമാര്‍ ആരോപിക്കുമ്പോള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്ന ആഭിചാരകര്‍മ്മമാണ് നടന്നതെന്ന് ബോധ്യമാവും. “21 ചുവന്നആടുകള്‍, 21 പോത്തുകള്‍, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോ​ഗിച്ചത്രേ.

അഘോരികളെക്കൊണ്ടാണ് (ശൈവഭക്തരായ സന്യാസിമാര്‍) പൂജ ചെയ്ചിച്ചതെന്നും പറയുന്നു. ബലിയുടെ ഭാഗമായി താന്ത്രിക വിദഗ്ധരെ ഉപയോഗിച്ച് രാജ കന്തക, മരണ മോഹന സ്തംഭന എന്നീ യാഗങ്ങള്‍ നടത്തിയെന്നും പറയുന്നു. ഉപമുഖ്യമന്ത്രിയായ തന്നെയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഇല്ലാതാക്കാനാണ് ഈ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ ദുഷ്ക്കർമങ്ങള്‍ നടത്തിയെന്നും പറയുന്നു.

 

Read Also:കുഴിമന്തിക്കട അടിച്ചുതകര്‍ത്ത് പൊലിസുകാരന്‍; എത്തിയത് മദ്യലഹരിയിലെന്ന് ജീവനക്കാർ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img