web analytics

കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: തലസ്ഥാനത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. എറണാകുളം സൗത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ ലോഡ്ജിലാണ് സംഭവം. നാലംഗ സംഘം ലോട്ടറി കട നടത്തുന്നയാളെ മര്‍ദ്ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ എറണാകുളത്ത് സ്പാ നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികൾ ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും സംഘം മോഷ്ടിച്ചു.

സംഭവ ശേഷം ഒളിവില്‍ പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. കവർച്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളും അക്രമി സംഘത്തില്‍പ്പെട്ടവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

 

Read Also: ആർക്കും വേണ്ടാത്ത 78,213 കോടി;ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന

Read Also: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഉറച്ച് മലയാളി; ഖത്തർ ടീമിനുവേണ്ടി കളത്തിലിറങ്ങാൻ കണ്ണൂരുകാരൻ

Read Also: നടുറോഡിൽ പോലീസുകാരെ വിറപ്പിക്കുന്ന നടി; നിവേദ പൊതു രാജിൻ്റെ വീഡിയോ വൈറൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും തിരുവനന്തപുരം: സംസ്ഥാനത്ത്...

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു ഖത്തർ:...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

“റോഡിൽ നിന്നാണോടാ കാര്യം പറയുന്നത്”…? പത്തനംതിട്ടയിൽ റോഡരികിൽ വാഹനം നിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ

റോഡരികിൽ വാഹനംനിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ കൊടുമൺ ∙...

Related Articles

Popular Categories

spot_imgspot_img