തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കാലവർഷം ഇന്നെത്തും. കാലംതെറ്റി അതിശക്തമായ മഴ ലഭിക്കുന്നതിനിടെയാണ് കാലവർഷവും എത്തുന്നത്. ഏഴുദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read Also:കാൾസൺ മുട്ടുകുത്തിയത് ജൻമനാട്ടിൽ;ക്ലാസിക്കൽ ചെസ്സിലും ഒന്നാമനായി പ്രഗ്നാനന്ദ