web analytics

വാക്കുളായപ്പോൾ മുടി തിന്നു; സ്വന്തം രോമം മുഴുവൻ തിന്നു തീർത്തപ്പോൾ മറ്റുള്ളവരുടേയും വാങ്ങി; 25 കാരി വയറ്റിലാക്കിയത് 2.5 കിലോ മുടി; വയറുവേദന കലശലമായപ്പോൾ ആശുപത്രിയിലെത്തി; ജീവൻ പോകും മുമ്പ് രക്ഷപ്പെടുത്തി ഡോക്ടർമാർ

ലക്നൗ: ചിത്രകൂടിൽ യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 2.5 കിലോയോളം ഭാരം വരുന്ന മുടിയിഴകൾ നീക്കം ചെയ്ത് ഡോക്ടർമാർ.

അടുത്തിടെ പ്രസവം കഴിഞ്ഞ 25 കാരിയായ യുവതി കഠിനമായ വയറു വേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്.
ഡോക്ടർമാർ മരുന്നുകൾ കൊടുത്തെങ്കിലും വയറു വേദനയ്‌ക്ക് ശമനമായില്ല. പിന്നീട് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് വയറു വേദനയുടെ യഥാർഥ കാരണം കണ്ടെത്തിയത്.

യുവതിയുടെ വയറിനുളളിൽ രോമത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിശദമായി ചോദിച്ചപ്പോഴാണ് തനിക്ക് ഉണ്ടായിരുന്ന വിചിത്ര സ്വഭാവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ മുടി തിന്നുമായിരുന്നു. സ്വന്തം മുടി മാത്രമല്ല മറ്റുളളവരുടെയും മുടി തിന്നാൻ തുടങ്ങിയതോടെ പ്രശ്നം വഷളായി. പ്രസവശേഷം ഈ ശീലം നിർത്തിയെങ്കിലും പിന്നീട് അത് അസ്വസ്ഥതകൾക്ക് കാരണമാകുകയായിരുന്നു.

45 മിനിറ്റ് നീണ്ട ഓപ്പറേഷനിലാണ് 2.5 കിലോയോളം മുടി യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത്. യുവതിയുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ശീലമായിരുന്നു ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.

ട്രൈക്കോഫാഗിയ എന്ന അപൂർവ്വ രോഗാവസ്ഥയാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രിയിലെ ഡോ. നിർമല ഗേഹാനി പറയുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കാമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

 

 

Read Also:സർവത്ര മായം;അതിര്‍ത്തിഗ്രാമങ്ങളില്‍ സ്ഥിതി ഗുരുതരം; പരിശോധന പേരിനുപോലുമില്ല; എന്തും സംഭവിക്കാം

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ? കൊട്ടാരക്കര:മഹിള...

ആകാംക്ഷയുണർത്തി സർക്കാരിന്റെ പുതിയ ബ്രാൻഡി; 21 മുതൽ വിപണിയിലേക്ക്, പേര് ഇപ്പോഴും രഹസ്യം

ആകാംക്ഷയുണർത്തി സർക്കാരിന്റെ പുതിയ ബ്രാൻഡി 21 മുതൽ വിപണിയിലേക്ക് സംസ്ഥാനത്തെ മദ്യവിപണിയിൽ പുതിയൊരു...

ആവേശക്കടലായി പരിയാനമ്പറ്റ! ‘ദേവാസുര’വും ‘ദ്രോണ’യും പിറന്ന മണ്ണിൽ നാളെ പൂരപ്പെരുമ; കാണാൻ മറക്കരുത് ഈ കാഴ്ചകൾ

പാലക്കാട്: പൂരങ്ങളുടെ പൂരമായ പാലക്കാടൻ പൂരങ്ങളിൽ ഏറ്റവും പ്രൗഢിയുള്ള ഒന്നായ കാട്ടുകുളം...

Related Articles

Popular Categories

spot_imgspot_img