web analytics

ചത്താലും വേണ്ടില്ല റീൽസ് എടുക്കണം: പക്ഷേ രക്ഷപ്പെട്ടു: റീൽസ് എടുക്കാൻ പുഴയിലേക്ക് എടുത്തുചാടിയ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ !

സമൂഹമാധ്യമങ്ങളിൽ വൈറലാവാനായി ആളുകൾ എന്തും കാട്ടിക്കൂട്ടുന്ന കാലമാണ്. ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധി. അത്തരം ഒരു അപകടമാണ് കഴിഞ്ഞദിവസം പത്തനംതിട്ടയിൽ ഉണ്ടായത്. റീൽസ് എടുക്കാനായി ആറ്റിലേക്ക് ചാടിയ 19 കാരനാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

സംഭവം ഇങ്ങനെ:

സമൂഹമാധ്യമങ്ങളിൽ റീൽസ്ഇടുന്നതിനായി വീഡിയോ എടുക്കാനാണ് യുവാവ് പാലത്തിൽ നിന്നും താഴേക്ക് ചാടിയത്. പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ സ്വദേശിയായ സുധിമോനാണ് ഈ സാഹസം കാട്ടിയത്. ബുധനാഴ്ച വൈകിട്ട് 3:00 മണിയോടെ തണ്ണിത്തോട് മുണ്ടോമുടി പാലത്തിൽ നിന്നും സുധിമോൻ കല്ലാറ്റിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാവ് അപകടത്തിൽപ്പെട്ടതായി പുറംലോകം അറിയുന്നത്. സുഹൃത്തുക്കളോട് വീഡിയോ എടുക്കാൻ പറഞ്ഞശേഷം പാലത്തിൽ നിന്ന് താഴേക്ക് ചാടുന്ന യുവാവിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. എന്നാൽ ഉദ്ദേശിച്ചതുപോലെ ഇയാൾക്ക് രക്ഷപ്പെടാനായില്ല. സംഭവം പുറത്തിറഞ്ഞതോടെ അഗ്നി രക്ഷാ സേനയും നാട്ടുകാരും സംയുക്തമായി തിരച്ചിൽ തുടങ്ങി. ഒടുവിൽ വള്ളിയിൽ പിടിച്ചു കിടക്കുന്ന നിലയിൽ സുധി മോനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷനേയും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി.

Read also: ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ പാടില്ലാത്തത് എവിടെയൊക്കെ ?? മുന്നറിയിപ്പ് നൽകി കേരള പോലീസ്

മഴക്കാലമാണ്, രാത്രി വീടിനു പുറത്ത് ഈ പ്രത്യേക ശബ്ദങ്ങൾ കേട്ടാൽ ഒരു കാരണവശാലും പുറത്തിറങ്ങരുത്; ജീവൻ അപകടത്തിലാകും

നവകേരള ബസ് ഉൾപ്പെടുന്ന KSRTC യുടെ ജനപ്രിയ റൂട്ടിന് വമ്പൻ തിരിച്ചടി; കേരള യാത്രക്കാർക്കായി കിടിലൻ സൗകര്യമൊരുക്കി കർണാടക ആർടിസി; ഇത് സൂപ്പർ ഹിറ്റാകും !

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img