web analytics

മേഘസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്തത് 98 മി മീറ്റർ മഴ; പെരുമഴയിൽ മുങ്ങി എറണാകുളം; വീഡിയോ കാണാം

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. അതേസമയം കൊച്ചിയിൽ അനുഭവപ്പെട്ടത് മേഘസ്ഫോടനമാണെന്ന് സംശയിക്കുന്നതായി കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലി മീറ്റർ മഴയാണ്.

വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.

അതേസമയം കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.അതേസമയം ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്നാണ് മരം കടപുഴകി വീണത്.

വീഡിയോ കാണാം:

 

Read More: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Read More: ശരിപ്പേര് ജോർജ് ജോസഫ്; വട്ടപ്പേര് തമ്മനം ഫൈസൽ; ഭായ് നസീറിന്റെ വിശ്വസ്തൻ; പഴയ പണിയൊക്കെ നിർത്തിയിട്ട് എട്ടുവർഷം; ഇപ്പോൾ ന​ഗരത്തിൽ നിന്നും കക്കൂസ് മാലിന്യം ശേഖരിച്ചു മാറ്റുന്ന കരാർ ജോലി

Read More: നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ പാമ്പ്? യുവതിയെ കടിച്ചതായി സംശയം, ആയുര്‍വേദ ഡോക്ടര്‍ ആശുപത്രിയില്‍

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട് പുണ്യകേന്ദ്രങ്ങൾ

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട്...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

Related Articles

Popular Categories

spot_imgspot_img