web analytics

പൈനാപ്പിൾ സൂപ്പറാ; മാലിന്യം പോലും കളയണ്ട; ഇനി പൈനാപ്പിൾ മാലിന്യം നിങ്ങൾ പൊന്നുപോലെ സൂക്ഷിക്കും

തിരുവനന്തപുരം: പൈനാപ്പിൾ മാലിന്യത്തിൽ നിന്ന് ലെതർ നിർമിക്കാനായി പാപ്പനംകോട്ടെ കേന്ദ്രസർക്കാർ സ്ഥാപനമായ നിസ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മലയാറ്റൂരിലെ സ്വകാര്യ സ്ഥാപനമായ ആൾട്ടർ വേവ് ഇക്കോഇന്നൊവേഷൻസിന് കൈമാറി.അഞ്ച് സ്വകാര്യ കമ്പനികൾ നിസ്റ്റിൽ നിന്ന് സർക്കാർ അനുമതിയോടെ ഇതിനോടകം സാങ്കേതികവിദ്യ കരസ്ഥമാക്കി. കേരളത്തിൽ പ്രതിവർഷം 7.20ലക്ഷം മെട്രിക് ടൺ കൈതച്ചക്ക മാലിന്യമാണ് ഉണ്ടാകുന്നത്.

 പൈനാപ്പിളിന് മികച്ച വില കിട്ടാത്തത് കർഷകരെ ഏറെ വലച്ചിരുന്നു. പലരും കൃഷിതന്നെ മതിയാക്കുന്ന അവസ്ഥവരെയുണ്ടായി. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ മേയ്‌മാസത്തിൽ മികച്ച വിലയാണ് ലഭിച്ചത്. 60 മുതൽ 65 വരെയാണ് ഒരുകിലോ പൈനാപ്പിളിന് ലഭിച്ചത്. കടുത്ത വേനലിൽ ഉല്പാദനം കുറഞ്ഞതും വടക്കേ ഇന്ത്യയിൽ ആവശ്യക്കാർ കൂടിയതുമായിരുന്നു വില കൂടാൻ കാരണം.

 പാപ്പനംകോട് നിസ്റ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. സി.അനന്ദരാമകൃഷ്ണനിൽ നിന്ന് ആൾട്ടർവേവ്സ് ഡയറക്ടർമാരായ ജെസ്വിൻജോർജ്, നിധിൻസോട്ടർ, നിഗിൻസോട്ടർ, ടിടിൽതോമസ് തുടങ്ങിയവർ ഏറ്റുവാങ്ങി. നിസ്റ്റിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആജ്ഞനേയലു കൊത്തകോട്ടയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

ദിവസവും ആയിരം ടണ്ണോളം പൈനാപ്പിളാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. വാഴക്കുളത്തുനിന്നായിരുന്നു ഇതിൽ ഏറെയും.കേരളത്തിൽ അനുഭവപ്പെട്ട പൊള്ളും ചൂട് ഉല്പാദനത്തെ മാത്രമല്ല പുതുതായി കൃഷിയിറക്കുന്നതിനെയും ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. വിത്തുക്ഷാമമാണ് മുഖ്യം. വിത്ത് കിട്ടാനില്ല എന്നുമാത്രമല്ല വിത്തിന്റെ വിലയും കുതിച്ചുയർന്നിരിക്കുകയാണ്. അഞ്ചുമുതൽ ഒൻപതുരൂപവരെയുണ്ടായിരുന്ന വിത്തിന് ഇപ്പോൾ പതിനഞ്ചുരൂപയോളമാണ് വില. വേനൽമഴ കനിഞ്ഞത് കർഷകർക്ക് പുതു പ്രതീക്ഷ നൽകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

Related Articles

Popular Categories

spot_imgspot_img