web analytics

മഴ പെയ്തിട്ടും കാര്യമൊന്നുമില്ല, വൈദ്യുതി ബിൽ പൊള്ളിക്കും; ജൂണിലും നിരക്ക് കൂടാൻ സാധ്യത

കൊച്ചി: സംസ്ഥാനത്ത് ജൂണിലും വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത. യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്ക് ആണ് സാധ്യതയുള്ളത്. അധിക വിലയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതാണ് നിരക്ക് വർധനവിന് കാരണം. യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്താണ് ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടിരിക്കുന്നത്.

ഈ മാസം 22 വരെ 55.19 ദശലക്ഷം യൂണിറ്റ് കേന്ദ്ര വൈദ്യുതി വിഹിതം കെഎസ്ഇബി സറണ്ടർ ചെയ്തിരുന്നു. 51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിൽക്കുകയും ചെയ്തു. കരാർ പ്രകാരം 2 മാസത്തേക്ക് വൈദ്യുതി വാങ്ങാൻ 400 കോടി രൂപയോളം നൽകണം. കേന്ദ്ര വൈദ്യുതി സറണ്ടർ ചെയ്യുമ്പോൾ വില നൽകേണ്ടെങ്കിലും ഫിക്സഡ് ചാർജ് നൽകണം. വൈദ്യുതി കരാറിലെ നഷ്ടം സംബന്ധിച്ചു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്നു കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർ ഇന്നലെ രാത്രി മന്ത്രിയുടെ ഓഫിസിനു റിപ്പോർട്ട് കൈമാറി.

ഇത്തവണ ശക്തമായ കാലവർഷ പ്രവചനം ഉണ്ടെങ്കിലും കൊടും ചൂടുകാലത്തെ ഉപയോഗത്തിന്റെ അതേ നിരക്കിൽ മേയ്, ജൂൺ മാസത്തേക്കു വൈദ്യുതി വാങ്ങാനുള്ള കരാറാണ് ബോർഡ് ഒപ്പിട്ടത്. ഇതുമൂലം ഉപയോക്താക്കളുടെ മേൽ വയ്ക്കുന്നത് 400 കോടി രൂപയുടെ ബാധ്യതയാണ്. മഴ പെയ്ത് ഉപയോഗം കുറഞ്ഞതോടെ ഈ മാസം എനർജി എക്സ്ചേഞ്ചിൽ യൂണിറ്റിനു ശരാശരി 4.50 രൂപയ്ക്കു വരെ വൈദ്യുതി ലഭിക്കുമെന്ന് പറയുന്നു.

കെഎസ്ഇബിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് ഈ മാസം 3 നായിരുന്നു. 115.96 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് അന്ന് ഉണ്ടായത്. എന്നാൽ ഈ മാസം 22 ന് ഉപയോഗം 80.60 ശലക്ഷം യൂണിറ്റ് ആയി കുറഞ്ഞു. ഇതു മുൻ കൂട്ടി കാണാതെയാണ് കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടത്.

 

Read Also: മൂന്നാം ലോകമഹായുദ്ധം വരും കേട്ടോ; അതിനിനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു: കൊറിയ – ചെെന സംഘർഷവും ഇസ്രായേൽ ഹമാസ് യുദ്ധവും കൃത്യമായി പ്രവചിച്ച ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ പറയുന്നത് ഇങ്ങനെ

Read Also: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: വധശിക്ഷ ഒഴിവാക്കി; നിനോ മാത്യുവിന് ജീവപര്യന്തം

Read Also: പരശുറാം ഇനി കന്യാകുമാരിയിലേക്കും ഓടും; സർവീസ് നീട്ടാൻ ആലോചന, കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും

 

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

Related Articles

Popular Categories

spot_imgspot_img