ബഹിരാകാശത്ത് നിന്ന് ഭൂമിയിലേയ്‌ക്ക് അപകടകരമായ സൂക്ഷ്മാണുക്കൾ എത്തുമെന്ന് നാസയുടെ മുന്നറിയിപ്പ് . ചൊവ്വ അടക്കമുള്ള മറ്റ് ഗ്രഹങ്ങളിൽ നമ്മുടെ ഭൂമിയിലേക്ക് എത്തുന്ന ഈ അണുക്കൾ മനുഷ്യ നാഗരികതയെ പൂർണ്ണമായും നശിപ്പിക്കാൻ പോന്നവയാണെന്നാണ് വിദഗ്ധ സംഘം പറയുന്നത് .
ചൊവ്വ ഗ്രഹത്തിൽ നിന്ന് വരുന്ന സാമ്പിളുകൾ കണ്ടതിന് ശേഷമാണ് നാസ ശാസ്ത്രജ്ഞർ ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചത്. ആർക്കും അത് പൂർണ്ണമായും തടയാനാവിലെന്ന് തിരിച്ചറിഞ്ഞ് ഇപ്പോൾ ലോകത്തിന് മുന്നിൽ ഇത്തരം ഭീഷണികളെ നേരിടാൻ കോടിക്കണക്കിന് ഡോളർ ചിലവഴിക്കാൻ ഒരുങ്ങുകയാണ് നാസ. ബഹിരാകാശ സുരക്ഷയിൽ സമഗ്രവും സമൂലവുമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് നാസ ഒരുങ്ങുന്നത്.
ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസയുടെ പെർസെവറൻസ് റോവർ മാസങ്ങൾക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു . ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് പെർസെവറൻസ് വെളിച്ചം വീശിയത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് ലഭിച്ചത്.
അതുകൊണ്ട് തന്നെ ചൊവ്വയിൽ നിന്നെത്തുന്ന സാമ്പിളുകൾ വഴി നിരവധി സൂക്ഷ്മാണുക്കൾ ഭൂമിയിലേയ്‌ക്ക് വരാമെന്നും ശാസ്ത്രജ്ഞർ പറയുന്നു . ഇത് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ നാഗരികതയ്‌ക്ക് ഭീഷണിയായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ഒരു മഹാമാരിയ്‌ക്ക് തന്നെ ഇത് കാരണമായി മാറിയേക്കാമെന്നും സംഘം പറയുന്നു . ഇതിനായി ആസ്ട്രോബയോഡിഫൻസ് ഫോഴ്സ് സൃഷ്ടിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കാൻ നാസ തയ്യാറെടുക്കുകയാണ്.









