web analytics

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാൻ സമ്മർദ്ദമുണ്ട്, ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെൺകുട്ടിയുടെ വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കള്‍. ഡോക്ടറെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്, കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ്‍ ജോണ്‍സനെ ഉടന്‍ ചോദ്യം ചെയ്യും. നാളെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സാ രേഖകള്‍ പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡോ. ബിജോണ്‍ ജോണ്‍സന്റെ മൊഴിയെടുക്കും. മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മെഡിക്കല്‍ ബോര്‍ഡ്. ചികില്‍സാ രേഖകള്‍ പരിശോധിച്ച് വരികയാണെന്നും നാവിന് കുഴപ്പമുണ്ടായിരുന്നോയെന്ന് മെഡിക്കല്‍ ബോര്‍ഡിന് ശേഷമേ പറയാനാകൂ എന്നും മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രന്‍ അറിയിച്ചു.

അതേസമയം ഡോ. ബിജോണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെജിഎംസിടിഎ ഡിഎംഇക്ക് കത്ത് നല്‍കിയിട്ടുണ്ട്. സമ്മതമില്ലാതെ ശസ്ത്രക്രിയ ചെയ്തത് മാത്രമാണ് ഡോക്ടറുടെ പിഴവെന്നാണ് കെജിഎംസിടിഎയുടെ വാദം.

 

Read Also: ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; എംവി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ

Read Also: കേരളത്തിന്റെ തലവര മാറ്റാൻ രണ്ട് എക്സ്പ്രസ് ഹൈവേകൾ; വരുന്നത് ഇവിടെ

Read Also: കണ്ണിൽ കളറടിക്കാൻ ആണോ പ്ലാൻ? എങ്കിൽ ഇതൊന്ന് വായിച്ചിട്ട് പോകാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

പാളയം പമ്പിൽ ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു; തസ്കരവീരൻ തഫ്സീർ ദർവേശ് വലയിൽ

പാളയം പമ്പിൽ ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു; തസ്കരവീരൻ തഫ്സീർ ദർവേശ്...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

Related Articles

Popular Categories

spot_imgspot_img