web analytics

മീശപ്പുലിമലയിലെ ഷൂട്ടിംഗിന് ശേഷം അടുത്ത ഷെഡ്യൂളിനായി കാത്തിരുന്നത് രണ്ടു ദിവസം; ഭക്ഷണം പോലുമില്ലാതെ അവശരായി സ്ത്രീകളു കുട്ടികളും അടക്കമുള്ള തെക്കൻ സംഘം; പരാതിക്കാർക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി ഭക്ഷണം വാങ്ങി നൽകി മൂന്നാർ ഡി.വൈ.എസ്.പി

മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമാതാവ് മുങ്ങി. പരാതിയുമായി ഓഫിസിലെത്തിയവരെ അവശനിലയിൽ കണ്ടതോടെ ഡിവൈഎസ്പി സ്വന്തം പണം നൽകി ഭക്ഷണം എത്തിച്ചു വിതരണം ചെയ്തു.രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ നിർമാതാവിനെ കാത്തിരിക്കുകയായിരുന്നു ഇവർ.

വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിക്ക് ഇന്നലെ പരാതി നൽകാനെത്തിയത്.

കഴിഞ്ഞ 10നാണ് കൊച്ചി സ്വദേശിയായ സംവിധായകൻ്റെ മലയാളം സിനിമയിൽ അഭിനയിക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുളള 120 പേർ മൂന്നാറിലെത്തിയത്. മൂന്നാറിലെ വിവിധ ലോഡ്ജുകളിലായിരുന്നു ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. നാലു ദിവസത്തെ പരിശീലനത്തിനു ശേഷം 15 ന് മീശപ്പുലിമലയിൽ ഒരു ദിവസം മുഴുവൻ ഷൂട്ടിങ് നടന്നിരുന്നു. അടുത്ത ഷെഡ്യൂളിനായി ഇവർ കാത്തിരിക്കുന്നതിനിടയിലാണ് നിർമാതാവ് അടക്കമുള്ളവർ മുങ്ങിയത്. ഇതോടെ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി.

നിർമാതാവ് അടക്കമുള്ളവർ സിനിമാക്കാർ മടങ്ങിവരുമെന്നു കരുതി ദേവികുളം റോഡിലെ ലോഡ്ജിൽ താമസിച്ചവരാണ് രണ്ടു ദിവസമായി ഭക്ഷണം പോലും ലഭിക്കാതായതോടെ പരാതിയുമായി ഡിവൈഎസ്പിയെ സമീപിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഓഫിസിലെത്തിയ എല്ലാവർക്കും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുറത്തുനിന്നു ഭക്ഷണമെത്തിച്ചു നൽകി. തുടർന്ന് ഡിവൈഎസ്പി നിർമാതാവുമായി ഫോണിൽ സംസാരിച്ചു. നിർമാതാവ് അടക്കമുള്ളവർ ഇന്നു മൂന്നാറിലെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഡിവൈഎസ്പിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

 

Read Also:പാൻപരാഗിന് വീര്യം പകരാൻ വയനാടൻ പനങ്കുരു അതിർത്തി കടക്കുന്നു; വില അറിയാത്ത കർഷകർക്ക് വിലയിട്ട് ഏജൻ്റുമാർ

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img