web analytics

പശുവിന് തീറ്റകൊടുക്കാന്‍ പോയി; ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

ഭാരതപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ദേശമംഗലം വരവട്ടൂരിലാണ് ദാരുണ സംഭവമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16), ശ്രിര്‍ഷ (13) എന്നിവരാണ് മരിച്ചത്. മുങ്ങിപ്പോയ ഇളയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു ഇരുവരും. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്.

കുട്ടികളുടെ മാതാപിതാക്കള്‍ പശു ഫാമിലെ ജീവനക്കാരാണ്. പശുവിന് തീറ്റകൊടുക്കാനായി കുട്ടികള്‍ ഭാരതപ്പുഴയുടെ തീരത്ത് പോകാറുണ്ട്. ഇളയസഹോദരന്‍ വെള്ളക്കെട്ടില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. സഹോദരന്‍ രക്ഷപ്പെട്ടെങ്കിലും ഇവര്‍ മുങ്ങിപ്പോവുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

ഭാരതപ്പുഴയില്‍ ഇന്നലെ ഒരു യുവാവ് മുങ്ങിമരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.

 

Read More: ഇനി ഗവിയിലേക്കും പോകണ്ട; അവിടെയും നിയന്ത്രണം; മെയ് 19 മുതൽ 23 വരെ പത്തനംതിട്ടയുടെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം

Read More: വിശ്വരൂപം പുറത്തെടുത്ത് മഴ; ഇനി മഴമുന്നറിയിപ്പുകൾ മാറി മറിയും; യെല്ലോ അലർട്ട് ഒക്കെ പെട്ടെന്ന് റെഡ് ആയേക്കാം; മഴ കൂടുതൽ ശക്തിപ്രാപിക്കുന്നു; ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു; കടലിലും കരയിലും നിയന്ത്രണങ്ങൾ തുടങ്ങി

Read More: കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; 7 യുവാക്കൾ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img