web analytics

വിശ്വരൂപം പുറത്തെടുത്ത് മഴ; ഇനി മഴമുന്നറിയിപ്പുകൾ മാറി മറിയും; യെല്ലോ അലർട്ട് ഒക്കെ പെട്ടെന്ന് റെഡ് ആയേക്കാം; മഴ കൂടുതൽ ശക്തിപ്രാപിക്കുന്നു; ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു; കടലിലും കരയിലും നിയന്ത്രണങ്ങൾ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴയ്‌ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളുമാണ് റെഡ് അലർട്ട്. മറ്റു ജില്ലകളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളിൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തീരപ്രദേശത്തേക്കും മലയോര മേഖലയിലേക്കുമുള്ള വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും ഖനനത്തിനും രാത്രിയാത്രയ്‌ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ കടലില്‍പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാത ചുഴിയും മഹാരാഷ്‌ട്രയില്‍ നിന്ന് തമിഴ്നാട് വരെയുള്ള ന്യൂനമര്‍ദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തേക്കും.റെഡ് അലർട്ട്

18-05-2024 :പത്തനംതിട്ട
19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കിജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

ഓറഞ്ച് അലർട്ട്

18-05-2024: തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കിഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഞ്ഞ അലർട്ട്

18-05-2024 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും...

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ്

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ് കോവളം...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു....

Related Articles

Popular Categories

spot_imgspot_img