തിരുവനന്തപുരം: വർക്കലയിൽ സ്വകാരൃ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. വെള്ളല്ലൂർ കേശവപുരം എൽ പി സ്‌കൂളിന് സമീപത്തായാണ് സംഭവം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വർക്കല- കല്ലറ റൂട്ടിലോടുന്ന ഉണ്ണികൃഷ്ണൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത് ഇറക്കത്തിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. ഇരുപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരുക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മഴയായിരുന്നതിനാൽ റോഡിൽ വഴുക്കലുണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.