web analytics

വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധിച്ച എംഎസ്എഫ് നേതാവ് അറസ്റ്റിൽ. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ ആണ് അറസ്റ്റിലായത്. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം നടന്നത്.

യോഗം തുടങ്ങിയ ഉടനെ നൗഫൽ തന്റെ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കി. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി യുവജന, വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചത്.

പ്ലസ്‌വൺ സീറ്റുകൾ മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട്‌ ഉയർത്തി കാട്ടിയായിരുന്നു നൗഫലിന്റെ പ്രതിഷേധം. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫൽ മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിനെത്തിയ ഇടത് സംഘടനാ പ്രതിനിധികൾ നൗഫലിനെ ബലമായി പുറത്താക്കുക്കയായിരുന്നു. പിന്നാലെ യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച നൗഫലിനെ കന്റോൺമെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത്‌ നീക്കി.

 

Read Also: ഇത് ചെയ്തവൻ ശിക്ഷ അനുഭവിക്കേണ്ടി വരും; ‘ഗുരുവായൂരമ്പലനടയിൽ’ വ്യാജ പതിപ്പ് പുറത്ത്; വിഡിയോ പുറത്തുവിട്ട് സംവിധായകൻ

Read Also: ആക്രി പെറുക്കുന്ന റിട്ട. കെഎസ്ആർടിസി ഡ്രൈവർ; സ്വന്തം ആവശ്യത്തിന് പണമുണ്ടാക്കാനല്ല, പാവങ്ങളെ സഹായിക്കാൻ; വ്യത്യസ്ഥനാണ് ചേർത്തല ഗാന്ധി

Read Also: ഹോ എന്തൊരു ദുരന്തം; അടുത്ത സീസണിലും പാണ്ഡ്യക്ക് വിലക്ക്

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ...

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

Related Articles

Popular Categories

spot_imgspot_img