web analytics

പെരുമഴക്കാലത്തിന് തുടക്കം; മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മഴ സാഹചര്യം കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന് പുറമെ തമിഴ്നാട്ടിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഊട്ടിയിൽ കനത്ത മഴയെ തുടർന്ന് റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു. കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേ തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച റദ്ദാക്കി.

 

Read Also: ഹോ എന്തൊരു ദുരന്തം; അടുത്ത സീസണിലും പാണ്ഡ്യക്ക് വിലക്ക്

Read Also: ജീവന് പുല്ലുവില, പണത്തിനു പൊന്നുംവില; മുന്നറിയിപ്പ് അവഗണിച്ച് സ്വിമ്മിങ് പൂൾ തുറന്നു കൊടുത്ത് റിസോർട്ട് ഉടമ; ജീവൻ പൊലിഞ്ഞത് എംബിബിഎസ്‌ വിദ്യാർത്ഥിയുടെയും

Read Also: സംഘമായെത്തിയ വ്യോമസേന ഉദ്യോഗസ്ഥർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം; സമയമെടുക്കുമെന്ന് പറഞ്ഞപ്പോൾ തർക്കമായി സംഘർഷമായി; അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേനാസ്ഥാനം

 

 

 

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img