web analytics

പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണി; ആവശ്യപ്പെട്ടത് 12 കോടി;യൂടൂബർ ബോസ്കോ കളമശേരി അറസ്റ്റിൽ; പോലീസും വ്യവസായിയും വൈരാ​ഗ്യം തീർക്കുകയാണെന്ന് ബന്ധുക്കൾ

കൊച്ചി: പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് നൽകാൻ തയ്യാറാകാതെ വന്നതോടെ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചു. സംഭവത്തിലെ മറ്റു പ്രതികളായ ലോറൻസ്, സന്തോഷ് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബോസ്‌കോയെ കളമശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെ്ക്ടർ എം. സുജിത്ത്, സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പൊലീസ് ഓഫീസർ വൈശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂർ പീഡനക്കേസിൽ പൊലീസിനെ വിമർശിച്ച് വീഡിയോ ചെയ്തതിന് പ്രതികാരം വീട്ടുകയാണെന്നാണ് ബോസ്‌കോയുടെ ബന്ധുക്കൾ പറയുന്നത്. കൂടാതെ സർക്കാരിനെയും പൊലീസിനെയും പ്രമുഖ വ്യവസായികളെയും നിരന്തരം വിമർശിച്ച് വാർത്തകൾ ചെയ്യുന്നതിനാലുള്ള വിരോധവും ഉണ്ടെന്നും അവർ പറയുന്നു. ഇതിന്റെ ഭാഗമാണ് അറസ്റ്റെന്നും ബോസ്‌കോയുടെ സഹോദരൻ പറഞ്ഞു.
രണ്ടര മാസം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബോസ്കോ കളമശേരിയെ അറസ്റ്റ് ചെയ്തത്. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചു. കൂട്ടാളികളായ അഞ്ചു പേരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

 

Read Also: ജീവന് പുല്ലുവില, പണത്തിനു പൊന്നുംവില; മുന്നറിയിപ്പ് അവഗണിച്ച് സ്വിമ്മിങ് പൂൾ തുറന്നു കൊടുത്ത് റിസോർട്ട് ഉടമ; ജീവൻ പൊലിഞ്ഞത് എംബിബിഎസ്‌ വിദ്യാർത്ഥിയുടെയും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img