web analytics

വന്ദേ ഭാരത് ട്രെയിനിന് ഇനി ബുള്ളറ്റിൻ്റെ വേഗം; ഇനിയും വേഗത കൂട്ടും; മണിക്കൂറില്‍ 160 കിലോമീറ്റര്‍;റെയില്‍വേ കവച്ച്’ പരീക്ഷണ ഓട്ടം വൻ വിജയം

പല്‍വാള്‍:  വേഗതയുടെ പുത്തന്‍ അനുഭവം യാത്രക്കാർക്ക് സമ്മാനിച്ച വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും കൂട്ടും.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി റയില്‍വേ അറിയിച്ചു. ഇതോടെ ഇനി കൂടുതല്‍ വേഗതയില്‍ വന്ദേഭാരതില്‍ സഞ്ചരിക്കാനാവും എന്നതാണ് യാത്രക്കാരെ സംബന്ധിച്ച് വലിയ സന്തോഷ വാര്‍ത്ത.
നേരത്തേയും കവച് സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണും സിഇഒയുമായ ജയ വര്‍മ സിന്‍ഹയും നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്തേണ്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പല്‍വാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനില്‍ ‘റെയില്‍വേ കവച്ച്’ ട്രയല്‍ പരിശോധിച്ചു.

രാവിലെ 9.15ന് പല്വാള്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച ട്രയല്‍ റണ്‍ വൃന്ദാവന്‍ സ്റ്റേഷനില്‍ അവസാനിച്ചു.
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ദേശീയ തലസ്ഥാന മേഖലയുടെ പ്രിന്‍സിപ്പല്‍ ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍, റെയില്‍വേ ബോര്‍ഡ് പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ആഗ്ര ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവരും മറ്റ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ട്രയല്‍ റണ്ണില്‍ പങ്കെടുത്തു. എല്ലാ പാരാമീറ്ററുകളും കാര്യക്ഷമമായി പാലിച്ച ‘കവചിന്റെ ‘ വിജയകരമായ പ്രവര്‍ത്തനത്തില്‍ സിന്‍ഹ സന്തുഷ്ടനായതായി ട്രയല്‍ റണ്ണില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഡെപ്യൂട്ടി ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ഖുഷ് ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ട്രയല്‍ റണ്‍.

 

Read Also:സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചതിന് തള്ളിയിട്ടു, പിടിയിലായവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

Related Articles

Popular Categories

spot_imgspot_img