News4media TOP NEWS
ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല കുരങ്ങനെ കളിയാക്കിയാൽ പോലും ക്രിമിനൽ കേസ് വരും, വാറന്റില്ലാതെ ഫോറസ്റ്റ് വാച്ചർക്ക്‌ പോലും അറസ്റ്റിനുള്ള അധികാരം; വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരേ ജനരോഷം ശക്തം പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ്

രാഹുൽ വിവാഹതട്ടിപ്പുകാരനോ? രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം

രാഹുൽ വിവാഹതട്ടിപ്പുകാരനോ? രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം
May 15, 2024

നവവധുവിനെ അക്രമിച്ച നവവരൻ രാഹുൽ പി ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഈ വിവാഹം നിലനിൽക്കെയാണ് പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പി ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദേശത്തിലാണ് കേസെടുത്തത്. രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണ് പന്തീരാങ്കാവ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്.

എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ പറഞ്ഞു. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു.

 

Read More: കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക്

Read More: ഇന്നും വൈകും; കോഴിക്കോട് സെക്ടറില്‍ വിമാനം വൈകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

Related Articles
News4media
  • Kerala
  • News
  • Top News

ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല

News4media
  • Kerala
  • News
  • Top News

കുരങ്ങനെ കളിയാക്കിയാൽ പോലും ക്രിമിനൽ കേസ് വരും, വാറന്റില്ലാതെ ഫോറസ്റ്റ് വാച്ചർക്ക്‌ പോലും അറസ്റ്റിനു...

News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത…മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

News4media
  • Kerala
  • News
  • Top News

പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ്

News4media
  • Kerala
  • News
  • Top News

‘രാഹുൽ സൈക്കോപാത്ത്, അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടി വന്നത്, മകള്‍ യൂട്യൂബിൽ...

News4media
  • Kerala
  • News
  • Top News

പന്തീരാങ്കാവ് ഗാർഹീക പീഡന കേസ്; പ്രതി രാഹുൽ റിമാൻഡിൽ

News4media
  • Kerala
  • News
  • Top News

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയ്ക്ക് വീണ്ടും മർദനമേറ്റ സംഭവം; രാഹുല്‍ കസ്റ്റഡിയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital