ചിക്കൻ കറികൾക്ക് കഷ്ണം കുറവ്; ബിരിയാണി പീസിന് വലിപ്പം കുറവ്; ചുട്ട കോഴിയെ പിടിപ്പിക്കാൻ കേരളത്തിലെ ഹോട്ടലുടമകളുടെ പുതിയ ടെക്നിക്ക്; ജീവിക്കാൻ സമ്മതിക്കൂല്ലാലെ എന്ന് സാദാ മലയാളീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നൽകണം. ജീവനോടെ വാങ്ങിയാൽ 162 രൂപ. ഇതോടെ കഷ്ടത്തിലായത്  സംസ്ഥാനത്തെ ഹോട്ടലുടമകളാണ്.  മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.

2023 നവംബർ മാസത്തിൽ 90 രൂപയായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകൾ പറയുന്നു. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാൻ ഹോട്ടലുടമകൾക്ക് സാധിക്കാറില്ല. ഇനി വില കൂട്ടിയാൽ അത് കച്ചവടത്തെ ബാധിക്കുമെന്നാണ് അവർ കരുതുന്നത്. വിഭവങ്ങളിൽ നൽകിയിരുന്ന കഷ്ണങ്ങളുടെ എണ്ണം കുറച്ചും വലിപ്പം കുറച്ചുമാണ് പല ഹോട്ടലുടമകളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്.

സംസ്ഥാനത്ത് പ്രതിദിനം 8 -10 ലക്ഷം കോഴികൾ വരെയാണ് വിൽപ്പന നടക്കാറ. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തിൽ ചെറുകിട കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള പ്രതിസന്ധികൾ മൂലം ഇത്തരം ഫാമുകൾക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 -40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90-100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.
ചെറുകിട കർഷകർ പരമാവധി ചൂട് സമയത്ത് കോഴി വളർത്തുന്നത് നിർത്തിവയ്ക്കാക്കാറാണ് പതിവ്. ചൂടു കൂടുന്നതനുസരിച്ച് കോഴികൾ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാൽ കോഴികൾക്ക് തൂക്കം കുറയുന്നതാണ് കാരണം. കൂടാതെ ഈ സമയത്ത് വളർത്തിയാൽ ചൂട് കാരണം ഒരുപാട് കോഴികൾ ചത്തുപോകാനും സാധ്യത കൂടുതലാണ്. വലിയ നഷ്ടം നേരിടുന്നത് കണക്കിലെടുത്താണ് കൂടുതൽ കർഷകരും കോഴികളെ വളർത്താൻ മടിക്കുന്നത്. ഇതോടെ സ്‌റ്റോക്ക് കുറയുകയും ആവശ്യത്തിന് സാധനം ലഭിക്കാത്തത് വില വർദ്ധിക്കാൻ കാരണമാകുമെന്നും ഇറച്ചിക്കടക്കാർ പറയുന്നു.
അതേസമയം, അടുത്ത ആഴ്ചകളിൽ കോഴി ഇറച്ചി വില ഇനിയും വർദ്ധിക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചന. സംസ്ഥാനത്ത് ബ്രോയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കോഴിവില കൂടാൻ മറ്റൊരു കാരണമാണ്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തുന്നത്.തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നൽകണം. ജീവനോടെ വാങ്ങിയാൽ 162 രൂപ. ഇതോടെ കഷ്ടത്തിലായത്  സംസ്ഥാനത്തെ ഹോട്ടലുടമകളാണ്.  മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.

2023 നവംബർ മാസത്തിൽ 90 രൂപയായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകൾ പറയുന്നു. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാൻ ഹോട്ടലുടമകൾക്ക് സാധിക്കാറില്ല. ഇനി വില കൂട്ടിയാൽ അത് കച്ചവടത്തെ ബാധിക്കുമെന്നാണ് അവർ കരുതുന്നത്. വിഭവങ്ങളിൽ നൽകിയിരുന്ന കഷ്ണങ്ങളുടെ എണ്ണം കുറച്ചും വലിപ്പം കുറച്ചുമാണ് പല ഹോട്ടലുടമകളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്.

സംസ്ഥാനത്ത് പ്രതിദിനം 8 -10 ലക്ഷം കോഴികൾ വരെയാണ് വിൽപ്പന നടക്കാറ. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തിൽ ചെറുകിട കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള പ്രതിസന്ധികൾ മൂലം ഇത്തരം ഫാമുകൾക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 -40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90-100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.

ചെറുകിട കർഷകർ പരമാവധി ചൂട് സമയത്ത് കോഴി വളർത്തുന്നത് നിർത്തിവയ്ക്കാക്കാറാണ് പതിവ്. ചൂടു കൂടുന്നതനുസരിച്ച് കോഴികൾ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാൽ കോഴികൾക്ക് തൂക്കം കുറയുന്നതാണ് കാരണം. കൂടാതെ ഈ സമയത്ത് വളർത്തിയാൽ ചൂട് കാരണം ഒരുപാട് കോഴികൾ ചത്തുപോകാനും സാധ്യത കൂടുതലാണ്. വലിയ നഷ്ടം നേരിടുന്നത് കണക്കിലെടുത്താണ് കൂടുതൽ കർഷകരും കോഴികളെ വളർത്താൻ മടിക്കുന്നത്. ഇതോടെ സ്‌റ്റോക്ക് കുറയുകയും ആവശ്യത്തിന് സാധനം ലഭിക്കാത്തത് വില വർദ്ധിക്കാൻ കാരണമാകുമെന്നും ഇറച്ചിക്കടക്കാർ പറയുന്നു.

അതേസമയം, അടുത്ത ആഴ്ചകളിൽ കോഴി ഇറച്ചി വില ഇനിയും വർദ്ധിക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചന. സംസ്ഥാനത്ത് ബ്രോയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കോഴിവില കൂടാൻ മറ്റൊരു കാരണമാണ്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

Related Articles

Popular Categories

spot_imgspot_img