web analytics

12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച അച്ഛന് കിട്ടിയത് മുട്ടൻ പണി; വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്തു, വൻ തുക പിഴയും അടക്കണം

മലപ്പുറം: 12 വയസുള്ള മകനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ പിതാവിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ 35000 രൂപ പിഴയും അടക്കണം. മഞ്ചേരി കിടങ്ങഴി പുല്ലൂർ സ്വദേശിയാണ് 12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻഫോസ്മെന്റ് വിഭാഗം നടപടിയെടുത്തത്. വാഹന ഉടമയ്ക്ക് 5000 രൂപ ഫൈനും,വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപ ഫൈനും,വാഹനം നൽകിയ ആൾക്കാർ 25000 രൂപ ഫൈനുമാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്. കൂടാതെ പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

കുട്ടിയുടെ പിതാവ് രണ്ടുമാസം മുൻപാണ് തൃശൂർ സ്വദേശിയിൽ നിന്ന് വാഹനം വാങ്ങിയത്. എന്നാൽ ഓണർഷിപ്പ് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ വാഹനം ഇപ്പോഴും തൃശൂർ സ്വദേശിയുടേതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുതിർന്നയാളെ പുറകിലിരുത്തി കുട്ടി വണ്ടിയോടിച്ച ദൃശ്യങ്ങൾ പുറത്തു വന്നത്.

 

Read Also: റിവ്യു ബോംബിങ്; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പരാതി

Read Also:ആർക്കും വേണ്ട, ആരും കയറുന്നില്ല; രണ്ടാം മാസം രണ്ടുനില ബസ് ഷെഡിൽ കയറി; കാരണം ചൂട് തന്നെ

Read Also:കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ മൊബൈലില്‍ തിരഞ്ഞവർക്ക് പിടി വീഴും; രജിസ്റ്റർ ചെയ്തത് 16 കേസുകൾ

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img