web analytics

വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ, സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നീക്കം. ഡിസിസി പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും മാറ്റുന്നതുള്‍പ്പെടെ ചില ജില്ലകളില്‍ സമ്പൂർണ്ണ അഴിച്ചുപണി ഉണ്ടായേക്കും. ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ പ്രസിഡന്റുമാരെ പല കാരണങ്ങളാല്‍ മാറ്റാനുള്ള നീക്കവും ശക്തമാണ്.

കോട്ടയത്ത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഒരാളെ ഡിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ശക്തമാണ്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ മുരളീധരന്‍ സംഘടനാ പോരായ്മകള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ പോരായ്മകള്‍ കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ 10 ഡിസിസി പ്രസിഡന്റുമാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരാണെന്ന വിലയിരുത്തലുമുണ്ട്. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തിരിച്ചെടുത്തെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Read More: ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി

Read More: അമ്മയെപ്പോലെ നമ്മെ കരുതുന്ന മറ്റൊരു കരം കൂടിയുണ്ട്; ഇന്ന് ലോക നേഴ്‌സസ് ഡേ; കരുതലിന്റെയും സ്നേഹത്തിന്റെയും മാലാഖാമാർക്ക് കൂപ്പുകൈ

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ഇറാൻ രാഷ്ട്രീയത്തിൽ പുതിയ യുഗം; ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനയി അധികാരത്തിലേക്ക്..?

ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മൊജ്താബ ഖമനയി അധികാരത്തിലേക്ക്..? ഇറാനിൽ ദശാബ്ദങ്ങളായി...

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള… സിപിഎം സ്ഥാനാർഥി പട്ടിക

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള... സിപിഎം സ്ഥാനാർഥി...

ബാരിക്കേഡുകൾ മറിച്ചിട്ട് ആരാധകർ; ചെന്നൈയിൽ വിജയ്‍യുടെ റാലിക്കിടെ അപകടം; യുവാവിന്റെ നില ഗുരുതരം, ആറുപേർക്ക് പരിക്ക്

വിജയ്‍യുടെ റാലിക്കിടെ അപകടം; ആറുപേർക്ക് പരിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമാകാൻ ശ്രമിക്കുന്ന നടൻ...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

Related Articles

Popular Categories

spot_imgspot_img