2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് രാഹുലിന്റെ പ്രതികരണം.
“കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ ആയിരക്കണക്കിനു പ്രസംഗങ്ങളിൽ അദാനിയെയും അംബാനിയെയും കുറിച്ച് ഒരക്ഷരം മിണ്ടാത്തയാളാണ് മോദി. ഇപ്പോൾ അവരുടെ പേര് വിളിച്ചുപറഞ്ഞ് തന്നെ രക്ഷിക്കാൻ ആവശ്യപ്പെടുകയാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു വർഷമായി ചെയ്യേണ്ടതെല്ലാം ഞാനും അഖിലേഷും ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും ഇൻഡ്യ സഖ്യ യോഗങ്ങളും വിദ്വേഷത്തിനിടയിലെ സ്‌നേഹപ്രചരണമാണ്. ഇത് എഴുതിവച്ചോളൂ.. നരേന്ദ്ര മോദി ഇനിയും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസ്സില്‍ കുറിച്ചുകഴിഞ്ഞു”-രാഹുൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
Read More: ഉറപ്പിച്ചു; വൻ മതിൽ ഒഴിയും; പകരം ആര്?
Read More: ദേ പുട്ട്…അതും വെറൈറ്റി രുചിയിൽ; കറി പോലും വേണ്ട; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ