പീരുമേട് ∙ കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കാർ ബാരിക്കേഡ് തകർത്ത് 600 അടി താഴ്ചയിലേക്ക് മറിഞ്ഞു. 2 സ്ത്രീകൾ മരിച്ചു.
ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18) സന്ധ്യ (45) എന്നിവരാണ് മരിച്ചത്. നാലു പേർക്കു പരുക്കേറ്റു.കോട്ടയം–കുമളി റോഡിലാണ് അപകടം നടന്നത്.
തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ (12 ) ഷിബു (51) മഞ്ജു (43) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.









