web analytics

ആലപ്പുഴയില്‍ ഉഷ്ണതരംഗം; വയനാടും മലപ്പുറത്തും ശക്തമായ മഴയ്ക്ക് സാധ്യത

ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ഇന്നും നാളെയും തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും ആലപ്പുഴ ജില്ലയില്‍ 38°C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാന വേനല്‍ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

 

Read Also: ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ റിസർവേഷൻ തുടങ്ങി; ചെയ്യേണ്ടത് ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം Anchal: വീട്ടുമുറ്റത്തെ...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

Related Articles

Popular Categories

spot_imgspot_img