web analytics

അരളി പൂജക്കെടുക്കാത്ത പൂവായാൽ നഷ്ടം തമിഴ്നാടിന്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇനി ഉപയോഗിക്കില്ല; മറ്റു ദേവസ്വങ്ങൾ കൂടി ഒഴിവാക്കിയാൽ തമിഴ്നാട്ടിലെ കർഷകർ അരളി കഴിക്കേണ്ടി വരും

തിരുവനന്തപുരം:കേരളത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയാൽ നഷ്ടം തമിഴ്‌നാടിന്. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും ഓണത്തിന് പൂക്കളം ഒരുക്കുന്നതിനും തെക്കൻകേരളത്തിൽ മരണാനന്തര കർമങ്ങൾക്കും അരളിപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ദേവസ്വം ബോർഡ് നിരോധിച്ചാൽ അത് മറ്റ് ദേവസ്വങ്ങളും മാതൃകയാക്കും. ഇത് തമിഴ്‌നാടിലെ കർഷകർക്കും വ്യാപാരികൾക്കും വലിയതിരിച്ചടിയാകും.തിരുവനന്തപുരത്ത് പ്രധാനമായും തോവാളയുൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും കൊല്ലത്തും പരിസരപ്രദേശങ്ങളിലും തെങ്കാശിയിൽനിന്നും പൂവ് എത്തിക്കുന്നു.

വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന തമിഴ്‌നാട്ടിൽനിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അരളിപ്പൂവ് എത്തിക്കുന്നത്.കടകളിലെത്തിക്കുമ്പോൾ കിലോഗ്രാമിന് 300 രൂപവരെ വ്യാപാരികൾ വിലനൽകണം. പൂവിന്റെ ഉപയോഗം തീർത്തും ഇല്ലാതാക്കാനാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

ക്ഷേത്രങ്ങളിൽ നിവേദ്യം-പ്രാസാദ പൂജകൾക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഇപ്പോൾ ഏറക്കുറെ നിലച്ചിരിക്കുകയാണ്. മാധ്യമവാർത്തകളെത്തുടർന്ന് പൂജകളിൽനിന്ന് അരളിപ്പൂവ് പുറത്തായിത്തുടങ്ങി. പൂവിന് ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിവേദ്യപൂജകൾക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൂവിൽ വിഷമുണ്ടെന്നു റിപ്പോർട്ട് കിട്ടിയാൽ നിരോധിക്കാനാണ് തീരുമാനം.വിഷമുണ്ടെന്ന്‌ സംശയിക്കുന്നതിനാൽ കാലക്രമേണ ഒഴിവാക്കാനാണ് സാധ്യത. ക്ഷേത്രവളപ്പുകളിലും ഇപ്പോൾ അരളി വളർത്തുന്നുണ്ട്.

ഇപ്പോൾ പുഷ്പാഭിഷേകത്തിനും നിറമാലയ്ക്കും ഭക്തരുമായി നേരിട്ട് ബന്ധമില്ലാത്ത ചടങ്ങുകൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി ജി. ബൈജു പറഞ്ഞു.

 

മാസപ്പടി കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരെ കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന്

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

Related Articles

Popular Categories

spot_imgspot_img