web analytics

ആ തനിയെ സഞ്ചരിക്കുന്ന കുട്ടി അനാഥനല്ല; അത്അമ്പിളിമാമൻ്റെ കുട്ടി; കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറ

ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് പുറപ്പെടാനൊരുങ്ങുകയാണ്. ആകാശത്തു നിലാവെളിച്ചമേകി നിൽക്കുന്ന, ഭൂമിയുടെ ഈ സ്വാഭാവിക ഉപഗ്രഹം എന്നും ആളുകൾക്കും ശാസ്ത്രജ്ഞർക്കുമൊക്കെ കൗതുകമായിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട് കുറെ നിഗൂഢകാര്യങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ ഒരു നിഗൂഢതയാണ് കാമുവലീവ എന്ന ചിന്നഗ്രഹം.

കാമുവലീവ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകളുമായി ​ഗവേഷകർ എത്തിയിട്ടുണ്ട്. മറ്റ് ഛിന്നഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായ കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറയാണെന്നാണ് ​ഗവേഷകരുടെ ഇപ്പോഴത്തെ അനുമാനം. ഈ പ്രദേശത്തെ വലിയ ​ഗർത്തം ഇത്തരത്തിൽ കാമുവലീവ അടർന്നുമാറിയതിന്റെ ഫലമായി രൂപപ്പെട്ടതാണെന്നും ​ഗവേഷകർ പറയുന്നു.യുഎസിലെ അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കാമുവലീവയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തിയത്. ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ കാമുവലീവയുടെ ഉപരിതലത്തിനു ചന്ദ്രനിലെ പാറക്കെട്ടുകളുമായി നല്ല സാമ്യമുണ്ട്. ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നു പാറക്കഷ്ണങ്ങൾ ഭൂമിയിൽ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഘടനാപരമായി ഇതിനോട് സാമ്യം പുലർത്തുന്നവയാണ് ഈ പാറക്കഷ്ണങ്ങൾ.

തനിയെ സഞ്ചരിക്കുന്ന കുട്ടി എന്നതാണ് കാമുവലീല എന്ന വാക്കിന്റെ അർഥം.  ചന്ദ്രോപരിതലത്തിലെ ഘടനയുമായുള്ള സാമ്യമാണ് മറ്റ് ഛിന്ന​ഗ്രഹങ്ങളിൽ നിന്നും കാമുവലീവയെ വ്യത്യസ്തമാക്കുന്നത്. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നവയാണെന്നാണ് ​ഗവേഷകർ അനുമാനിക്കുന്നത്. എന്നാൽ, കാമുവലീവ ചന്ദ്രനിൽ നിന്നും എത്തിയതും. ചന്ദ്രനിൽ എവിടെനിന്നാണ് ഇത് അടർന്ന് മാറിയതെന്നാണ് ​ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

2016ൽ ആയിരുന്നു കാമുവലീവയെ  കണ്ടെത്തിയത്. ഏപ്രിൽ മാസത്തിലാണ് ഇതിനെ ആകാശത്തു ടെലിസ്കോപ് ഉപയോഗിച്ച് ദർശിക്കാൻ കഴിയുന്നത്. നഗ്നനേത്രങ്ങളിലോ, സാധാരണ ടെലിസ്കോപ്പുകളിലോ ഇതു വെട്ടപ്പെടില്ല. വലിയ ഒരു മലയുടെ വലുപ്പമുള്ള ഈ പാറയ്ക്ക് 200 അടിയോളം വിസ്തീർണമുണ്ട്. ഭൂമിയിൽ നിന്ന് 1.3 കോടി കിലോമീറ്ററോളം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.

അതുപോലെ തന്നെ കാമുവലീവയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥവും ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണപഥവും വലിയ സാമ്യം പുലർത്തുന്നു.സാധാരണ ഗതിയിൽ ഛിന്നഗ്രഹങ്ങൾക്ക് ഇത്ര സുവ്യക്തമായ ഒരു ഭ്രമണപഥമുണ്ടാകുന്നത് അപൂർവമാണെന്ന് പദ്ധതിയിൽ ഭാഗഭാക്കായ ഇന്ത്യൻ വംശജ രേണു മൽഹോത്ര പറയുന്നു.
spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

Related Articles

Popular Categories

spot_imgspot_img