web analytics

ആദിത്യ വിനോദ് ആക്ടീവ ‌സ്‌കൂട്ടറിൽ പറക്കുന്നത് ഐ. എ. എസ് സ്വപ്നം സാക്ഷാത്കരിക്കാൻ; ഇയർഫോണിൽ ക്ലാസുകൾ കേട്ടുകൊണ്ട് പഠിക്കും; തിരുവനന്തപുരത്തെ സൊമാറ്റോ ഡെലിവറി ഗേളിൻ്റെ വേറിട്ട ജീവിത കഥ

തിരുവനന്തപുരം: 16 വർഷം മുമ്പ് അച്ഛൻ വിനോദ് ഹൃദയാഘാതം വന്ന് മരിച്ചു. അതോടെ ജീവിതം ഇരുട്ടിലായി. ജീവിത പ്രതിസന്ധികളിൽ തളരാതെ പഠിക്കാനാണ് ആദിത്യ ഫുഡ് ഡെലിവറി ഗേൾ ആയത്. അമ്മ ബിനി ചാല മാർക്കറ്റിലെ ജീവനക്കാരി. അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് സൊമാറ്റോ ഡെലിവറി ആരംഭിച്ചത്.കാര്യവട്ടം ക്യാമ്പസിലെ എം.എ സോഷ്യോളജി ഒന്നാംവർഷ വിദ്യാർത്ഥിനി പഠനച്ചെലവുകൾ കണ്ടെത്തുന്നത് ഫുഡ് ഡെലിവറിയിലൂടെയാണ്.

സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഗേൾ ആയ ആദിത്യ വിനോദ് (21) ആക്ടീവ ‌സ്‌കൂട്ടറിൽ പറക്കുന്നത് ഐ. എ. എസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ഇയർഫോണിൽ ക്ലാസുകൾ കേട്ടുകൊണ്ടാവും പലപ്പോഴും യാത്രകൾ.കോച്ചിംഗ് അക്കാഡമികളുടെ ഭീമമായ ഫീസ് താങ്ങാനാവാതെയാണ് കൊവിഡ് കാലത്ത് ആദിത്യ സിവിൽ സർവീസ് കോച്ചിംഗ് ഉപേക്ഷിച്ചത്. സ്ഥിരവരുമാനമുള്ള ജോലി വേണം. സിവിൽ സർവീസ് പഠനം തുടരണം എന്നാണ് ആദിത്യയുടെ ആഗ്രഹം.

കുട്ടികൾക്ക് ട്യൂഷൻ എടുത്തും സമ്പാദിക്കുന്നുണ്ട്. പരീക്ഷ അടുക്കുമ്പോൾ സൊമാറ്റോ ഓട്ടം ഇല്ല.ഓൾ സെയിന്റ്സിൽ ആർച്ചെറിയും ബോക്സിംഗും ചെയ്തിരുന്നു. ആർച്ചെറിയിൽ ഇന്റർ-കോളേജ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. എസ്.വി.സിയിൽ (സ്റ്റുഡന്റ് വോളന്റിയർ കോർ) നിന്ന് പഠിച്ചിറങ്ങിയ കുട്ടികളുടെ സംഘടനയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററാണ്.മണക്കാട് ഗേൾസിലായിരുന്നു സ്കൂൾ പഠനം. സഹോദരി ആര്യ. ബി.എസ്.സി നേഴ്സിംഗ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരം തിരുവല്ലത്താണ് താമസം.

ഓൾ സെയിന്റ്സ് കോളേജിലെ ബി.എസ്.സി ഫിസിക്സ് പഠനത്തിനിടെയാണ് സൊമാറ്റോയിൽ ഓടിത്തുടങ്ങുന്നത്. ക്ലാസില്ലാത്ത ദിവസങ്ങളിലാണ് കൂടുതലും ഓട്ടം. ചിലപ്പോൾ ക്ലാസ് കഴിഞ്ഞ് 6.30 വരെ ഓടും. നഗരത്തിലെല്ലായിടത്തും ഡെലിവറി ചെയ്യും. ദിവസവരുമാനം 600 – 1300രൂപ. കോളേജ് ഫീസ് 5000. പെട്രോളും ആക്ടീവയുടെ ലോണും കിഴിച്ചുള്ള തുക സ്വരുക്കൂട്ടിവയ്ക്കും.

 

Read Also:ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം… ഇങ്ങനെ ഉണ്ടാക്കിയാൽ ക്യാൻസർ വരും; ഇനിയും കണ്ണടക്കാനാവില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്; കൊലച്ചതി ചെയ്യുന്ന ഹോട്ടലുകാരെ പൂട്ടും

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക്...

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ കാസർകോട്: സ്റ്റുഡിയോയിൽ...

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ…

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ… നെയ്‌റോബി:...

Related Articles

Popular Categories

spot_imgspot_img