web analytics

സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഫ്രീ ലെഫ്റ്റ് യാത്ര തടസപ്പെടുത്തുന്നവർ ഇനി പണി മേടിക്കും; ഈ നിയമ ലംഘനം കണ്ടിട്ടും കാണാതെ നടന്നാൽ നിയമ പാലകർക്കും കിട്ടും നല്ല എട്ടിൻ്റെ പണി; ഇടപെടുന്നത് മറ്റാരുമല്ല മനുഷ്യാവകാശ കമ്മീഷനാണ്

കോഴിക്കോട് : ട്രാഫിക് സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഫ്രീ ലെഫ്റ്റ് സൗകര്യം ഇതര വാഹനങ്ങള്‍ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഗതാഗതം തടയുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോട് ആര്‍.ടി.ഒയും സിറ്റി പൊലീസ് കമ്മിഷണറും ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിൽ പറയുന്നു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഇത്തരത്തിലുള്ള തടസം നേരിടുമ്പോൾ ചുട്ടുപൊള്ളുന്ന വെയിലില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ പെട്ടുപോകുകയാണ്. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. സിവില്‍ സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തി ഗതാഗതം മുടക്കുന്നതും പതിവാണ്. ഇത്തരത്തില്‍ എല്ലാ ജംഗ്ഷനുകളിലും നിയമ ലംഘനം നടക്കുന്നുവെന്നാണ് പരാതി.

എരഞ്ഞിപ്പാലം, കാരപറമ്പ് , തൊണ്ടയാട്, ക്രിസ്ത്യന്‍ കോളേജ് ,ചേവരമ്പലം , പുതിയറ , മാവൂര്‍ റോഡ് തുടങ്ങിയ ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റില്‍ ചുവപ്പ് തെളിയുമ്പോള്‍ ചില വാഹനങ്ങള്‍ ഇടതു ഭാഗം ചേര്‍ത്തു നിര്‍ത്തി വഴി തടസപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. മേയ് 17 ന്കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

 

Read Also: മെട്രോ പില്ലർ നമ്പർ 825; കൊച്ചിക്കാർക്ക് ഇത് “മെട്രോ താങ്ങി കാലൻ തൂണ് “; പൊലിഞ്ഞത് 14 ജീവനുകൾ; അശാസ്ത്രീയമോ അന്ധവിശ്വാസമോ

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം) കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത....

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ഷാർജയിൽ വാഹനാപകടം; പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ മലയാളി ബാലനു ദാരുണാന്ത്യം

പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ ബാലനു ദാരുണാന്ത്യം ഷാർജയിൽ പ്രവാസി കുടുംബത്തെ...

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് ബ്രിട്ടീഷ് സ്വദേശിയായ പിതാവ്

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് പിതാവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള...

Related Articles

Popular Categories

spot_imgspot_img