web analytics

ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല: പരമ്പര ഒന്നാം ഭാഗം:-റബ്ബറിനെ പടിയിറക്കുന്ന കേരളം

തുടർച്ചയായ നാണ്യവിളകളുടെ വിലത്തകർച്ചയ്ക്ക് ഒടുവിൽ ആശ്വാസം എന്നോണം മേയ് ആദ്യ വാരം മുതൽ കുരുമുളക് , കാപ്പിക്കുരു, ഏലം തുടങ്ങി കാർഷിക വിളകൾക്ക് വില ഉയർന്നു തുടങ്ങി. എന്നാൽ കടുത്ത ചൂടും ഉഷ്ണ തരംഗവും മൂലം കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധികൾ എന്തൊക്കെയാണ്..കർഷകർക്ക് വിലക്കയറ്റത്തിന്റെ നേട്ടം ലഭിയ്ക്കുന്നുണ്ടോ എന്ന് പരിശോധിയ്ക്കുകയാണ് ന്യൂസ് ഫോർ തയാറാക്കുന്ന പരമ്പര.

ഉത്പാദനച്ചെലവ് പോലും ലഭിയ്ക്കാതെ റബ്ബർ കർഷകർ

ഒരു കാലത്ത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്ന റബ്ബർ കർഷകർ ഇന്ന് സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് . റബ്ബറിന് ആവശ്യത്തിന് വിലയില്ലാത്തതാണ് കർഷകരെ വലയ്ക്കുന്നത് 170-180 രൂപയാണ് ശരാശരി റബ്ബർ ഷീറ്റിന് കിലോയ്ക്ക് ലഭിയ്ക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റബ്ബർ വിലയിൽ വലിയ വർധനവ് ഉണ്ടായില്ലെങ്കിലും ടാപ്പിങ്ങ് കൂലി ഇരട്ടിയായി ഉയർന്നു. ഒരു രൂപ മുതൽ 1.25 വരെയായിരുന്ന ടാപ്പിങ്ങ് കൂലി 2-2.50 വരെയായി ഉയർന്നു. റബ്ബർ പാൽ ഗുണമേന്മയുള്ള ഷീറ്റാക്കി മാറ്റണമെങ്കിൽ കൂടുതൽ കൂലി നൽകണം എന്ന അവസ്ഥ വന്നതോടെ ലാറ്റക്‌സ് , ഒട്ടുപാൽ എന്നീ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് കർഷകർ. ലാറ്റക്‌സ് ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിയ്ക്കുന്ന ഫാക്ടറികൾ സംസ്ഥാനത്ത് പ്രവർത്തിയ്ക്കുന്നതിനാൽ റബ്ബർ പാലിന്റെ ഗുണമേന്മയനുസരിച്ച് ശേഖരിയ്ക്കാൻ കമ്പനികൾ തയാറാകുന്നുണ്ട്.

ടാപ്പിങ്ങ് കൂലിയ്ക്ക് പുറമെ വളമിടൽ, കള പറിയ്ക്കൽ മഴക്കാലത്ത് റബ്ബർ മരങ്ങൾക്ക് പ്ലാസ്റ്റിക് ഒട്ടിയ്ക്കൽ തുടങ്ങിയ ചെലവുകളും ഏറെയാണ്. വൻകിട തോട്ടം ഉടമകൾക്ക് പോലും ഇത്തരം ചെലവുകൾക്ക് ശേഷം വലിയ ലാഭം ലഭിയ്ക്കാറില്ല. സ്വന്തമായി ടാപ്പിങ്ങും മറ്റു പണികളും നടത്തുന്ന ചെറുകിട തോട്ടം ഉടമകൾക്ക് കൂടുതൽ മരങ്ങൾ ഉണ്ടെങ്കിൽ ജീവിതച്ചെലവ് ലഭിയ്ക്കുമെന്നല്ലാതെ നേട്ടം കുറവാണ്.

റമ്പുട്ടാന് വഴിമാറി റബ്ബർ തോട്ടങ്ങൾ

റബ്ബർ കൃഷിയിൽ നിന്നും മെച്ചമില്ലാതായതോടെ പ്രായമായ റബ്ബർ വെട്ടിമാറ്റിയാൽ പുനർകൃഷിയിലേയ്ക്ക് തിരിയാൻ മടിയ്ക്കുകയാണ് കർഷകർ. റമ്പുട്ടാൻ , അവക്കാഡോ , ബഡ്ഡ് പ്ലാവ്, തെങ്ങ് , മാവ് തുടങ്ങി.. മറ്റ് ഇറക്കുമതിച്ചെടികളുമാണ് ഇപ്പോൾ വെട്ടിമാറ്റിയ റബ്ബർ തോട്ടങ്ങളിലെ പുതുകൃഷികൾ. മുൻപ് റബ്ബർ നഴ്‌സറികൾ നടത്തിക്കൊണ്ടിരുന്ന പലരും ഇപ്പോൾ മറ്റു കാർഷിക ഉത്പന്നങ്ങൾ നഴ്‌സറികളിൽ നിറച്ചു. ചില നഴ്‌സറികളിൽ പേരിന് റബ്ബർ തൈകളും കാണാം.

( കുരുമുളക് വില ഉയരുമ്പോൾ കർഷകന് നേട്ടമോ .. അതേക്കുറിച്ച് അടുത്ത ദിവസം)

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ ‘അടി’ കണ്ട് കണ്ണുതള്ളി ഒമാൻ

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ 'അടി' കണ്ട്...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

ദേശീയപാതയിൽ പറന്നിറങ്ങി മോദി! അസമിൽ ചരിത്രം കുറിച്ച് സൂപ്പർ ഹെർക്കുലീസ്; ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശക്തിപ്രകടനം

ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ദിനമായി...

ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം!

ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം! ലോ എർത്ത്...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം ഇന്നത്തെ ദിവസം ചില...

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

Related Articles

Popular Categories

spot_imgspot_img