web analytics

വില്ലനായത് അരളിപ്പൂവോ ? യുകെയിൽ ജോലിക്കു പോകാനായി കൊച്ചി എയർപോർട്ടിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് പോകാനായി വിമാനത്താവളത്തിലെ യുവതി അവിടെ വെച്ച് കുഴഞ്ഞുവീണു പിന്നീട് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ വില്ലനായത് അരളിപ്പൂവ് എന്ന് സംശയം. പള്ളിപ്പാട് നീണ്ടൂർ കൊണ്ടുരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യയാണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച രാവിലെ എയർപോർട്ടിൽ എത്തിയതായിരുന്നു സൂര്യയും കുടുംബവും. സൂര്യയ്ക്ക് യുകെയിലേക്ക് പോകുന്നതിനു വേണ്ടിയാണ് കുടുംബം അടക്കം എത്തിയത്. രാത്രി എട്ടരയ്ക്ക് ആയിരുന്നു ഫ്ലൈറ്റ്.

യാത്രയ്ക്കിടെ ആലപ്പുഴ എത്തിയത് മുതൽ സൂര്യ ഛർദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതോടെ നില കൂടുതൽ വഷളായെങ്കിലും കാര്യമാക്കാതെ പരിശോധനകൾക്കായി എയർപോർട്ടിനുള്ളിലേക്ക് കയറി. എന്നാൽ ഇവിടെവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് പരുമലയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരുമലയിൽ ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ബന്ധുക്കളോട് യാത്ര പറയുന്നതിനിടയിൽ തൊട്ടടുത്ത വീട്ടിൽ നിന്നിരുന്ന അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു. എന്നാൽ ഇതുമൂലം ആണോ മരണം സംഭവിച്ചത് എന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ഇത്തരത്തിൽ ചിലർക്ക് പൂവുകളോട് അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

Read also: സഞ്ജുവിനെ ലോകകപ്പ് ടീമിലെടുത്തത് ബിജെപി ഇടപെടൽ മൂലമെന്നു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: വിവാദമായതോടെ പിൻവലിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img