web analytics

കത്തുന്ന ചൂടിൽ ഉരുകിയൊലിച്ച് കേരളം; ഇന്നും ശമനമില്ല; ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പൊള്ളുന്ന ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മെയ് 04 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം!

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം! തിരുവനന്തപുരം:...

‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേന മേധാവി

‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന്...

പൊലീസ് ആസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം! നടുറോഡിൽ പൊലീസുകാർ തമ്മിലടിച്ചു; കാരണമായത് ‘അമ്മയുടെ കാർ’

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവരെ പൂട്ടേണ്ടവർ തന്നെ നടുറോഡിൽ ഏറ്റുമുട്ടുന്നത് കണ്ട് അമ്പരന്ന്...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

Related Articles

Popular Categories

spot_imgspot_img