web analytics

ഒടുവിൽ സമ്മതിച്ചിച്ചു; അതും കോടതിയിൽ; കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് അസ്ട്രാസെനക

ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഓക്സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച വാക്സിനാണ് അസ്ട്രാസെനക.

ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് നിർത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

Read Also:പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി ചെയ്ത് പ്ലസ് വൺ വിദ്യാർഥിനി; മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിൽ; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

Related Articles

Popular Categories

spot_imgspot_img