web analytics

തൃശൂർ പൂരത്തിൽ പോലീസിന്റെ അനാവശ്യ ഇടപെടൽ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരത്തിൽ പോലീസ് അനാവശ്യ ഇടപെടൽ നടത്തി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് ഹൈക്കോടതി നിർദേശം. ഉ​ദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോ എന്നും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്.

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പോലീസിന്റെ ഇടപെടലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നു വന്നത്.

 

Read Also: പെട്ടെന്ന് ജിമ്മനാകാൻ നോക്കണ്ട; പ്രോട്ടീൻ പൗഡർ വെറുമൊരു പൊടിയല്ല, ഇച്ചിരി പ്രോട്ടീനും ഇച്ചിരി ഹെവി മെറ്റൽസും ഇച്ചിരി പഞ്ചസാരയും; കാർന്നു തിന്നും തലച്ചോറ് മുതൽ കിഡ്നി വരെ

 

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

കൊല്ലത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: രണ്ട് പേരെ കാണാതായി

കൊല്ലം: കേരള തീരത്തെ കണ്ണീരിലാഴ്ത്തി ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കസ്റ്റംസ്

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച്...

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ് പിടിയിൽ

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ്...

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’ സ്ത്രീസൗഹൃദത്തിന്റെ ശക്തിയും പെൺകരുത്തിന്റെ...

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു, കൈകാലുകൾ കെട്ടിയിട്ടു

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കോയമ്പത്തൂരിലെ പ്രമുഖ വ്യവസായ...

Related Articles

Popular Categories

spot_imgspot_img