web analytics

ഒരു ഉമ്മ…വേണ്ടെന്ന് വിദേശ വനിത; തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ ബലമായി ചുംബിക്കാൻ ശ്രമിച്ച് മലയാളി, യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും ആരോപണം, ലോകത്തിനു മുന്നിൽ മലയാളികളെ നാണംകെടുത്തി പാലക്കാട്ടുകാരൻ

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതാ വ്ലോഗർക്കെതിരെ അതിക്രമം നടന്നതായി വെളിപ്പെടുത്തൽ. ബ്രിട്ടനിൽ നിന്നെത്തിയ യുവാവും യുവതിയുമാണ് പൂരത്തിനിടെ നേരിട്ട ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പൂരത്തിന്റെ കുറിച്ച് സംസാരിക്കുന്നതിനിടെ വ്ലോഗർമാരിലൊരാളായ വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍ പുറത്തുവിട്ടു.

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്.

അതേസമയം സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല.

 

Read Also: നിയമ വിരുദ്ധ ഐപിഎൽ സംപ്രേഷണം; നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

Related Articles

Popular Categories

spot_imgspot_img