എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ ഉണ്ടെന്നു കോൺഗ്രസ്. ആലത്തൂരില്‍ എല്‍.ഡി.എഫ് പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു. കൊടി കെട്ടാനുള്ള വടി വെട്ടാന്‍ കൊടുപോയ അരിവാള്‍ മാത്രമാണിത് എന്നാണു എൽഡിഎഫ് വാദം. കൊട്ടിക്കലാശം ആരംഭിച്ചതോടെ ഇത് വണ്ടിയില്‍ ഇരിക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതുകൊണ്ട് എടുത്തു മാറ്റുകയാണ് ചെയ്തതെന്ന് എൽഡിഎഫ് പ്രതികരിച്ചു. എന്നാൽ, കാറില്‍നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യമാണിതെന്നാണ് കോൺഗ്രസ് ആരോപണം. ചേലക്കര തോനൂര്‍ക്കര പാറപ്പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
