രാഹുൽ ​ഗാന്ധിക്കെതിരായ ‘ഡിഎൻഎ’ പരാമർശം; പി വി അൻവറിനെതിരെ പരാതി

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎയ്ക്കെതിരെ പരാതി. ഡിസിസി ജനറൽ സെക്രട്ടറി പിആർ സുരേഷ് ആണ് പോലീസിൽ പരാതി നൽകിയത്. മണ്ണാർക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തെന്നും തേജോവധം ചെയ്തെന്നുമാണ് പരാതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐപിസി 153,504 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി വി അൻവർ പ്രതികരിച്ചു. താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ ഡിഎൻഎ പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അൻവർ ആവർത്തിച്ചു. ഇന്‍ഡ്യ മുന്നണിയിൽ നിന്നൊരു വ്യക്തി കേരളത്തിൽ വന്നിട്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുന്നു. അത് രാഷ്ട്രീയ പാപ്പരത്തമെന്നും അൻവർ കുറ്റപ്പെടുത്തി.

ബയോളജിക്കൽ ഡിഎൻഎ എന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം തന്നെയാണ് തരംതാണ ചർച്ചയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയത്. രാഹുലിൻ്റെ ബയോളജിക്കൽ ഡിഎൻഎയെ കുറിച്ച് ഞങ്ങൾക്കൊരു സംശയവുമില്ല. കോൺഗ്രസുകാർക്ക് ഉണ്ടോയെന്ന് അവർ പറയണ്ടതാണെന്നും പി വി അൻവർ പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വർ എംഎൽഎയുടെ പരാമര്‍ശം. ഗാന്ധി എന്ന പേര് ഒപ്പം ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ അധിക്ഷേപിച്ചിരുന്നു.

 

Read Also: വോട്ടർ ഐഡി കാർഡ് തന്നെ വേണമെന്നില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഈ തിരിച്ചറിയൽ രേഖകൾ മതി

 

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img