web analytics

ഇന്റർവ്യൂവിനുള്ള കത്ത് ലഭിച്ചത് 10 ദിവസം വൈകി; സർക്കാർ ജോലി നഷ്ടപ്പെട്ടു; പോസ്റ്റ് ഓഫിസിനു മുന്നിൽ ഭിക്ഷയാചിച്ച് സമരം നടത്തി ഭിന്നശേഷിക്കാരനായ കട്ടപ്പന സ്വദേശി

ഇന്റർവ്യൂവിനുള്ള കത്ത് യഥാസമയം ലഭിക്കാത്തതുമൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായെന്ന് പരാതി.
കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് പരാതിക്കാരൻ. സംഭവം പോസ്റ്റ് ഓഫീസുകാരുടെ ഗുരുതര അനാസ്ഥ മൂലമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച് വെള്ളയാംകുടി പോസ്റ്റ് ഓഫീസിനു മുന്നില്‍ ലിന്റോ ഭിക്ഷ യാചിച്ച്‌സമരം നടത്തി.

സംഭവം ഇങ്ങനെ;

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായിട്ടാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18നു കത്ത് പോസ്റ്റ് ഓഫിസിൽ എത്തി. 23ന് ആയിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. ഇതുമൂലം ഇന്റർവ്യൂ നഷ്ടമായി. മറ്റൊരാൾക്കു സ്‌കൂളിൽ നിയമനവും ലഭിച്ചു. ലിന്റോയുടെ മൊബൈൽ നമ്പർ ലഭിക്കാത്തതിനാലാണ് കത്ത് കൈമാറാൻ വൈകിയതെന്നാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. മുഖ്യമന്ത്രി, കളക്‌ടർ. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്ന് പൊലീസ് പറഞ്ഞതോടെയാണ് ലിന്റോ ഇന്നലെ സമരം അവസാനിപ്പിച്ചത്. സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടു പോലീസ് വിവരങ്ങൾ ശേഖരിച്ചു.

Read also; ഇടുക്കിയിൽ ജിം അടയ്ക്കുന്ന സമയത്തെ ചൊല്ലി തർക്കം; പരിശീലനത്തിന് എത്തിയ വക്കീലിന് കുത്തേറ്റു; പരിശീലകൻ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img