web analytics

റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നും നാലു വയസ്സുള്ള മകനുമൊത്ത് ടെക്കി യുവതി ചാടിമരിച്ചു‌

റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നും നാലു വയസ്സുള്ള മകനുമൊത്ത് ടെക്കി യുവതി ചാടിമരിച്ചു‌. 32 കാരിയായ കമ്പ്യൂട്ടർ എഞ്ചിനീയറും നാല് വയസ്സുള്ള മകനും ആണ് ചാടി മരിച്ചത്. ശനിയാഴ്ച പുലർച്ചെ പൂണെയിലാണ് സംഭവം. യുവതി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച പുലർച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ട മറ്റു താമസക്കാർ എഴുന്നേറ്റത്. ഉടൻ തന്നെസുരക്ഷാ ഗാർഡുകളെയും തുടർന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

2018ലാണ് യുവതിയുടെയും ഭർത്താവിന്റെയും വിവാ​ഹം നടക്കുന്നത്. യുഎസിൽ ആണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. വിവാഹത്തിന് ശേഷം യുവതി ഭർത്താവിനൊപ്പം യുഎസിലെ ടെക്‌സാസിലേക്ക് പോയി. എന്നാൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് യുവതി ജോലി ഉപേക്ഷിച്ച് തിരിച്ചു വരികയായിരുന്നു.

ഇന്ത്യയിൽ ചികിത്സ നൽകാനായി ഭർത്താവ് യുവതിയെ ഇന്ത്യയിലേക്കയക്കുകയായിരുന്നു. ഏപ്രിൽ 5 നാണ് സ്ത്രീയും മകനും ഇന്ത്യയിലെത്തിയത്. കുറച്ച് ദിവസത്തേക്ക് അവൾ മാതാപിതാക്കളോടൊപ്പം താമസിച്ചു. മാതാപിതാക്കൾ സൈക്കോളജിക്കൽ കൺസൾട്ടൻ്റിനെ കാണിച്ചിരുന്നു. ബഹളം കേട്ട ആളുകൾ നോക്കുമ്പോൾ സ്ത്രീയെയും മകനെയും രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ച ശേഷം ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇരുവരും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

Read also; വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു ദൂരദർശൻ അവതാരക; എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അവതാരക ലോപമുദ്ര തന്നെ രംഗത്ത്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img