കോട്ടയം; പാലായിൽ റോഡ് മുറിച്ചുകിടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശ സയനൻ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് പാലാ മൂനാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇതേ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കയാണ് മരണം ഉണ്ടായത്. പാലാ നഗരസഭ ഇരുപതാം വാർഡ് ടൗൺ അംഗനവാടി ടീച്ചർ ആയിരുന്നു ആശ.