നാരകം നട്ടാൽ വർഷം ലക്ഷങ്ങൾ നേടാം വരുമാനം ….. തെളിയിച്ച് ഇടുക്കിയിലെ ഈ കർഷകൻ

ഒരേക്കറിൽ നാരകം കൃഷി ചെയ്താൽ വർഷം നാലു ലക്ഷം രൂപയിലധികം വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി പുറ്റടി സ്വദേശിയായ ജോസ് പൂവത്തുംമ്മൂട്ടില്‍.

പാട്ടത്തിനെടുത്ത 35 സെന്റ് ഭൂമിയില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ 2000 കിലോയിലധികം നാരങ്ങയാണ് വിളവെടുത്തത്. ഒരു വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം രൂപ വരുമാനവും ലഭിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികൾ കേരളത്തിലെത്തിച്ചു വില്‍പ്പന നടത്തുന്ന വ്യാപാരിയായിരുന്നു ജോസ് പൂവത്തുംമ്മൂട്ടില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ഉലഞ്ഞു അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ ജോസിന്റെ വ്യാപാരം ലക്ഷങ്ങളുടെ നഷ്ടത്തിലായി. പിന്നീടാണ് കൃഷിയിലേക്കിറങ്ങുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തരിശുഭൂമിയില്‍ നാരകകൃഷി നടത്താമെന്ന തീരുമാനത്തിലേക്ക് ജോസ് എത്തുന്നത്. വണ്ടന്‍മേട് മണിയംപെട്ടിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് 35 സെന്റ് നാരക കൃഷിക്കായി ജോസ് ഒരുക്കി. ആന്ധ്രയിലെ കൃഷി ഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച 150 ചുവട് ഹൈബ്രിഡ് നാരക ചെടികള്‍ നട്ടു. രണ്ടാം വര്‍ഷം മുതല്‍ വിളവ് ലഭിച്ച് തുടങ്ങി. വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുമെന്നതും നാരക കൃഷിയുടെ മറ്റൊരു മേന്മയാണ്. കേരളത്തിലെ നാടന്‍ നാരങ്ങയേക്കാള്‍ വലിപ്പവും നീരും കൂടുതലാണ് ജോസിന്റെ കൃഷിയിടത്തിലെ നാരങ്ങയ്ക്ക്. വേനലലില്‍ നാരങ്ങ ഉപയോഗിച്ചുള്ള പാനീയങ്ങളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ ജോസിന്റെ നാരങ്ങ തേടി അതിര്‍ത്തി ഗ്രാമമായ തമിഴ്‌നാട് കമ്പത്ത് നിന്നുവരെ ആവശ്യക്കാര്‍ എത്തുന്നുണ്ട്.

ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ കാട്ടുമൃഗങ്ങള്‍ വിള നശിപ്പിക്കുമെന്ന പേടിയുമില്ല. ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. നാരകത്തിന്റെ ചുവട്ടില്‍ വീണ് കിടക്കുന്നവ എടുത്താല്‍പോലും ആഴ്ചയില്‍ നല്ല വരുമാനം ലഭിക്കുന്നുണ്ട്. വേനലിൽ നാരങ്ങ വില 120 രൂപയ്ക്ക് മുകളിലെത്തിയതോടെ നാരക കൃഷി നല്ല ലാഭത്തിലാണ്.

Read also:ഇടുക്കി ഡാമിൽ കപ്പലിറക്കി ഇന്ത്യൻ നേവി

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

Related Articles

Popular Categories

spot_imgspot_img