web analytics

എ.സി, ലിഫ്റ്റ്, അരലക്ഷം രൂപയുടെ സീറ്റ്, ഒലക്കേടെ മൂട്; ഒടുവിൽ നവകേരള ബസ് ശവമായി; ആരും തിരിഞ്ഞുനോക്കാനില്ലാതെ ആർക്കും വേണ്ടാതെ, വെറുതെ കിടക്കുകയാണ് നവകേരള- ഇരട്ട ചങ്കൻ ബസ്

തിരുവനന്തപുരം: നവകേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാമോ? മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച ബസ് വലിയ കോലാഹലങ്ങൾക്കാണ് വഴിയൊരുക്കിയത്.മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ അപ്പാടെ കേരളപര്യടനം നടത്തിയ വാഹനം എന്ന നിലയിൽ ബസിന്റെ മൂല്യം ഉയരുമെന്നായിരുന്നു സിപിഎം നേതാക്കളുടെ അവകാശവാദം. എന്നാൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ പാപ്പനംകോട് സെൻട്രൽ വർക്സിൽ വെറുതെ കിടക്കുകയാണ് നവകേരള ബസ്. വാഹനത്തിൽ കയറാനും ഇറങ്ങാനും ലിഫ്റ്റ് സംവിധാനം ഉൾപ്പെടെയുള്ള ബസ് നവകേരള യാത്ര അവസാനിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു.  അരലക്ഷംരൂപ വിലവരുന്ന സീറ്റാണ് മുഖ്യമന്ത്രിക്കായി ബസിൽ സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്തു. ഭാവിയിലെ വി.ഐ.പി. യാത്രയ്ക്കുവേണ്ടി സീറ്റ് സൂക്ഷിക്കും. മന്ത്രിമാർക്ക് യാത്രചെയ്യാൻ സജ്ജീകരിച്ച ബസിൽ യാത്രക്കാരുടെ ലഗേജ് വെക്കാൻ ഇടമില്ലായിരുന്നു. സീറ്റുകൾ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കി. അതേസമയം, ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. ഒന്നരലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് യാത്രയ്ക്കുശേഷം പുതുക്കിപ്പണിയുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറിയിരുന്നു.കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ബസ് കൈമാറിയത്. വിനോദയാത്രകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റംവരുത്തിയ ബസ്, ഒരുമാസംമുമ്പാണ് തിരികെ എത്തിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം ആവശ്യങ്ങൾക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം. ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും നടപ്പിലായിട്ടില്ല. വേനൽക്കാലമായതിനാൽ ബജറ്റ് ടൂറിസത്തിന് യാത്രക്കാർ ഏറെയുണ്ട്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രധാന തടസ്സം. എ.സി.യുള്ള നവകേരള ബസിന് ഏറെ ആവശ്യക്കാരുണ്ട്. എന്നിട്ടും ബസ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത് ഉന്നതതലത്തിലെ താത്പര്യക്കുറവ് കാരണമാണെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ ഗതാഗതമന്ത്രി മാറിയതോടെ ബസിന്റെ കാര്യത്തിൽ താത്പര്യംകുറഞ്ഞു. നിർമാണ പുരോഗതി വിലയിരുത്താൻ കെ.എസ്.ആർ.ടി.സി.യുടെ ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉന്നതതലത്തിലെ അനിഷ്ടം കാരണം തടസ്സപ്പെട്ടു. മൂന്നുമാസത്തോളം ബസ് ബെംഗളൂരുവിൽ അനാഥമായി കിടന്നു. ഇത് പരാതിക്ക് ഇടയാക്കിയതോടെയാണ് കെ.എസ്.ആർ.ടി.സി. ബസ് വീണ്ടും ഏറ്റെടുത്തത്.
spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

Related Articles

Popular Categories

spot_imgspot_img