web analytics

അടിമുടി അവിഹിതം ! ഒടുവിൽ ഒരുമിച്ചു മരിക്കാനായി ഭാര്യക്ക് കയർ കുരുക്കിട്ട് കൊടുത്തു; ഭാര്യ തൂങ്ങിയപ്പോൾ മുങ്ങി; പത്തനംതിട്ട റാന്നിയിൽ യുവാവ് അറസ്റ്റിൽ

ഭാര്യക്ക് ആത്മഹത്യ ചെയ്യാനായി കയർ കുരുക്കി കൊടുത്ത ശേഷം മുങ്ങിയ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സുനിലാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പത്തനംതിട്ട റാന്നി വെച്ചൂച്ചിറയിലാണ് സംഭവം. സുനിലിന്റെ ഭാര്യ സൗമ്യ തൂങ്ങിമരിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. സൗമ്യക്ക് ഒരു മകനും ഉണ്ട്.

സംഭവം ഇങ്ങനെ:

സുനിലിന്റെ ഒരു സുഹൃത്തുമായി സൗമ്യ അടുപ്പത്തിലായിരുന്നു. ഇതിന് സുനിലിന്റെ മൗനസമ്മതവും ഉണ്ടായിരുന്നു. ഇതിനു പകരമായി സുഹൃത്തിന്റെ ഭാര്യയുടെ ആഭരണങ്ങളും കിടപ്പറ ദൃശ്യങ്ങളും സുഹൃത്ത് സുനിലിന് നൽകിയിരുന്നു. ഇതുവച്ച് സുഹൃത്തിന്റെ ഭാര്യയെ സുനിൽ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഈ യുവതി പോലീസിൽ പരാതി നൽകിയതോടെ നാണക്കേട് ഒഴിവാക്കാൻ എന്ന വ്യാജേനയാണ് ഒരുമിച്ച് മരിക്കാം എന്ന് സുനിൽ ഭാര്യയെ പ്രേരിപ്പിച്ചത്. എന്നാൽ ഭാര്യ കയറിൽ തൂങ്ങിയതോടെ ഇയാൾ മുങ്ങുകയായിരുന്നു. സൗമ്യ ഉയരത്തിലുള്ള മേൽക്കൂരയിൽ തൂങ്ങിയതിൽ പോലീസിന് സംശയം തോന്നിയതാണ് കേസ് തെളിയാൻ ഇടയാക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സുനിൽ കുറ്റം സമ്മതിച്ചു. ഒരുമിച്ച് മരിക്കാം എന്ന് സമ്മതിപ്പിച്ചശേഷം സുനിൽ സൗമ്യക്ക് കുരുക്കിട്ട് കൊടുക്കുകയായിരുന്നു. ഇതിനായി കട്ടിൽ ചെരിച്ചിട്ട് കയറിനിൽക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. സൗമ്യ മരിച്ച ശേഷം താനും മരിക്കും എന്നാണ് സുനിൽ ഉറപ്പു നൽകിയിരുന്നത്.

Read also; പ്രമുഖ യൂട്യൂബറായ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ?

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ? തദ്ദേശതിരഞ്ഞെടുപ്പിൽ...

‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ പന്താടിച്ച് തമ്മിലിടി

‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ...

രക്തംകൊണ്ട് പ്രേമലേഖനം, ആത്മഹത്യാ ഭീഷണി; ഇൻസ്പെക്ടർ നൽകിയ പരാതിയിൽ യുവതി അറസ്റ്റിൽ

രക്തംകൊണ്ട് പ്രേമലേഖനം, ആത്മഹത്യാ ഭീഷണി; ഇൻസ്പെക്ടർ നൽകിയ പരാതിയിൽ യുവതി അറസ്റ്റിൽ ബെംഗളൂരുവിൽ...

മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത്...

വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു

വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ...

Related Articles

Popular Categories

spot_imgspot_img