web analytics

കേരളാ പോലീസെ, കോടികളുടെ മുതലാണ്; ഇങ്ങനെ നശിപ്പിക്കണോ? സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിൽ മാത്രം തുരുമ്പെടുത്ത് നശിക്കുന്നത് 4779 തൊണ്ടി വാഹനങ്ങൾ

മലപ്പുറം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് മലപ്പുറത്ത്. വിവിധ കേസുകളിൽ പിടികൂടിയ 4,779 വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് ഒരു ഉപകാരവുമില്ലാതെ വർഷങ്ങളായി കിടക്കുന്നത്.

ഇത്തരത്തിൽ റോഡരികിലടക്കം കൂട്ടിയിടുന്ന വാഹനങ്ങൾ യാത്രക്കാ‌ർക്കും ഭീഷണിയാണ്. പാലക്കാട് – 2,853, തൃശൂർ സിറ്റി പൊലീസ് പരിധി – 2,612, കോഴിക്കോട് സിറ്റി – 2,102 എന്നിങ്ങനെയാണ് കസ്റ്റഡി വാഹനങ്ങളുടെ എണ്ണം. മണൽ, മണ്ണ്, അനധികൃത ക്വാറി ഉത്പനങ്ങൾ കടത്തിയ വാഹനങ്ങളും വാഹനാപകടങ്ങളിൽ ഉൾപ്പെട്ടവയുമാണ് തുരുമ്പെടുക്കുന്നവയിൽ നല്ലൊരു പങ്കും.ക്രിമിനൽ കേസുകളിൽ പിടികൂടിയവയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബൈക്ക്, കാർ, ലോറി എന്നിവയാണ് കൂടുതൽ. വണ്ടൂർ, മഞ്ചേരി, വളാഞ്ചേരി, വേങ്ങര, എടവണ്ണ സ്‌റ്റേഷൻ പരിധികളിലൊഴികെ മറ്റിടങ്ങളിലെല്ലാം തൊണ്ടിവാഹനങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. പെറ്റിക്കേസുകളിൽ പോലും പിടികൂടുന്ന വാഹനങ്ങൾ ഏറെക്കാലം പൊലീസ് കസ്റ്റഡിയിലെടുക്കുന്നെന്ന ആരോപണത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുന്ന നടപടികൾ ലളിതമാക്കിയെങ്കിലും ഒരു പ്രയോജനമുണ്ടായില്ല.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ പരിശോധന ആവശ്യമില്ലാത്ത വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് പോലീസ് മഹസർ തയ്യാറാക്കി വിട്ടുനൽകണം.
അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കേണ്ടതില്ലെങ്കിൽ രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമയ്ക്ക് കെമാറണം.
വാഹനം പിടിച്ചെടുത്താൽ രണ്ടാഴ്ചക്കകം ഫോട്ടോയെടുത്ത് നടപടികൾ പൂർത്തിയാക്കി കോടതി മുമ്പാകെ എത്തിക്കണമെന്നാണ് നിയമം. ലേലത്തിൽ വിൽക്കാൻ കോടതി നിർദ്ദേശിച്ചാൽ ആറ് മാസത്തിനകം നടപടി പൂർത്തിയാക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.
കസ്റ്റഡിയിലെടുത്ത് 10 വർഷം കഴിഞ്ഞാൽ ഇരുമ്പ് വില മാത്രമാണ് ലഭിക്കുക. 20 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉടൻ ലേലം ചെയ്തു വിൽക്കണമെന്ന് സർക്കാരും നിർദ്ദേശിച്ചെങ്കിലും നടപ്പായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

സോഫ്റ്റ് ആന്റ് ക്രിസ്പി പഴംപൊരി… അതും ബിയർ ഒഴിച്ച് പൊരിച്ചത്; ഒരു ‘കിടുക്കാച്ചി’ കോംബോ

സോഫ്റ്റ് ആന്റ് ക്രിസ്പി പഴംപൊരി… അതും ബിയർ ഒഴിച്ച് പൊരിച്ചത്; ഒരു...

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അവരാണ്! – നടി രേഖ രതീഷ്

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അവരാണ്! - നടി രേഖ രതീഷ് കൊച്ചി:...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി രാഹുൽ...

മറ്റ് രാജ്യങ്ങളിലാണെങ്കിൽ ഇത്തരം അനാസ്ഥയ്ക്ക് മാതാപിതാക്കൾ ജയിലിലാകുമായിരുന്നു

മറ്റ് രാജ്യങ്ങളിലാണെങ്കിൽ ഇത്തരം അനാസ്ഥയ്ക്ക് മാതാപിതാക്കൾ ജയിലിലാകുമായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ട് സംസ്ഥാനത്തിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img