web analytics

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക്; ആവേശം ഇരട്ടിയാക്കാൻ ദേശീയ നേതാക്കളുടെ വൻ പടയെത്തുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ ആവേശം ഇരട്ടിയാക്കാൻ ദേശീയ നേതാക്കളുടെ വൻ പടയെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും കൂടെ ഒരുപിടി ദേശീയ നേതാക്കൾ കൂടി കളം പിടിക്കുന്നതോടെ സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളിൽ പ്രചരണം പൊടിപാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നാളെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രചരണ വേദികളിലെത്തും. ഒരേദിവസം രണ്ടുപേരും സംസ്ഥാനത്തെത്തുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾക്കും മൂർച്ഛയേറും. ഇരുവർക്കും പിന്നാലെ മറ്റ് നേതാക്കളും വരിവരിയായി സംസ്ഥാനത്തെത്തും. അമിത് ഷായും യോഗി ആദിത്യനാഥും ജെ പി നദ്ദയും കേന്ദ്ര മന്ത്രിമാരുമൊക്കെയാണ് പ്രധാനമന്ത്രിക്ക് പുറമേയുളള ബിജെപിയുടെ തുറുപ്പുചീട്ടുകൾ. പ്രിയങ്കയും സോണിയയും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും മല്ലികാർജുൻ ഖർഗെയും രാഹുലിന് പുറമേ യുഡിഎഫ് വേദികളിൽ എത്തും. യെച്ചൂരിയും കാരാട്ടുമൊക്കെയുണ്ടാകുമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇടതു ക്യാമ്പിലെ താരം.
നാളെ തൃശൂരിലും തിരുവനന്തപുരത്തുമാണ് മോദിയുടെ പരിപാടികൾ. കോഴിക്കോടാണ് രാഹുൽഗാന്ധി. ചുട്ടുപൊളളുന്ന ചൂടിൽ പൊതുവെ തണുപ്പൻ മട്ടായിരുന്നു പലയിടത്തും ഇതുവരെയുളള പ്രചരണം. എന്നാൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, ദേശീയ നേതാക്കൾ കൂടി കളം നിറയുന്നതോടെ പ്രചരണം ഹൈ വോൾട്ടേജിൽ പൊടി പാറുമെന്നുറപ്പ്. ആത്മവിശ്വാസത്തോടെ അവകാശ വാദങ്ങൾ ആവർത്തിക്കുമ്പോഴും അവസാന ലാപ്പിലെ അടിയൊഴുക്കുകളിൽ ആരൊക്കെ ആടിയുലയുമെന്നത് പ്രവചനാതീതം. ആ അടിയൊഴുക്കുകൾ അനുകൂലമാക്കാൻ അടവ് പതിനെട്ട് പയറ്റുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും.

സംസ്ഥാന നേതാക്കൾ ഉഴുതു മറിച്ചിട്ട പ്രചരണ രംഗം, വെളളവും വളവും നൽകി പുഷ്ടിപ്പെടുത്താനാണ് ദേശീയ നേതാക്കൾ കൂടി ലാൻറ് ചെയ്യുന്നത്. ഇതിനോടകം പരസ്പര വാക്പോര് കൊണ്ട് പ്രക്ഷുബ്ധമായ തെരഞ്ഞെടുപ്പ് പ്രചരണം ദേശീയ നേതാക്കൾ കൂടി കളം നിറയുന്നതോടെ ഹൈ വോൾട്ടേജിലേക്ക് കുതിക്കും. ദേശീയ നേതാക്കളുടെ പൊതു പരിപാടികൾക്ക് പുറമേ റോഡ് ഷോയും സംഘടിപ്പിച്ചാണ് മുന്നണികൾ ആവേശം തീർക്കുന്നത്. ദേശീയ നേതാക്കളുടെ വരവ്, പ്രചരണ വിഷയങ്ങൾ മാറ്റിയെഴുതുമോ എന്നത് കാത്തിരുന്ന് കാണേണ്ട സസ്പെൻസ്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട...

Related Articles

Popular Categories

spot_imgspot_img