web analytics

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നലെ വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

 

Read Also: ‘എല്ലാ വ്യാഴാഴ്ചയും ജസ്‌ന രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി, തിരോധാനത്തിന് കാരണം രഹസ്യ പ്രാർത്ഥന ?, ജസ്‌ന ജീവിച്ചിരിപ്പില്ല’: നിർണ്ണായക വെളിപ്പെടുത്തലുമായി പിതാവ്

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ ‘ഷോക്ക്’; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക് നിയന്ത്രണം

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ 'ഷോക്ക്'; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക്...

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

Related Articles

Popular Categories

spot_imgspot_img