സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവച്ചു കരാറുകാര്‍. 135 കോടി രൂപയോളമായ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാനുള്ളത് നല്‍കാത്തതാണ് കാരണം. 2022 ഡിസംബര്‍ മുതലുള്ള കുടിശികയാണ് കൊടുക്കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 49 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി. മറ്റ് ഏഴ് മെഡിക്കല്‍ കോളജുകളും സര്‍ക്കാര്‍ ആശുപത്രികളും പണം കൊടുക്കാനുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി കുടിശ്ശിക തുക നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 31 കഴിഞ്ഞിട്ടും പണം കിട്ടാത്തതുകൊണ്ടാണ് സംസ്ഥാനത്തൊട്ടാതെ ശസ്ത്രക്രിയ ഉപകരണം വിതരണം നിര്‍ത്തിവച്ചത്. നിലവില്‍ സ്റ്റോറ്റുക്കുള്ളവ ഉടന്‍ തരും. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളിലും അധികം വൈകാതെ ശസത്രക്രിയകള്‍ മുടങ്ങാനിടയുണ്ട്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ഇപ്പോൾതന്നെ മാറ്റിവച്ചുതുടങ്ങി.പേസ് മേക്കര്‍, ബലൂണ്‍, വാല്‍വ്, ഗൈഡ് വയര്‍ തുടങ്ങിയവ മിക്ക ആശുപത്രികളിലും ഇപ്പോള്‍തന്നെയില്ല. അതുകൊണ്ടുതന്നെ പലയിടത്തും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുകയാണ്.