web analytics

“ബ്രഷിംഗ് സ്കാം ” തട്ടിപ്പിന് പുതിയ മുഖം;ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പണം തട്ടും; തലസ്ഥാനത്ത് തട്ടിപ്പിനിരയായത് നിരവധി പേർ; ജാഗ്രതയോടെ കേരള പോലീസ്

തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായി.
ഡാർക്ക് വെബ് പോലുള്ള സൈബർ ഇടങ്ങളിൽ നിന്ന് വ്യക്തിവിവരം ചോർത്തിയാണ് തട്ടിപ്പ്. പതിവായി ഓൺലൈൻ പർച്ചേസിംഗ് നടത്തുന്നവരെയാണ് ഇരകളാക്കുന്നത്. ഒന്നിലധികം സാധനങ്ങൾ ഓർഡർ ചെയ്യുന്നവർ ക്യാഷ് ഓൺ ഡെലിവറി ചെയ്ത് പാക്കേജുകൾ നോക്കുമ്പോഴാണ് ഓർഡർ ചെയ്യാത്തവയും ഉണ്ടെന്നറിയുന്നത്. ഓർഡർ ചെയ്ത ആളാവില്ലല്ലോ പലപ്പോഴും സ്വീകരിക്കുക. പാക്കറ്റിൽ പറയുന്ന പണം നൽകും. ‘ഡെൽഹിവെറി ‘ പോലുള്ള കൊറിയർ സർവീസുകൾ വഴിയാണ് സാധനങ്ങൾ അയയ്ക്കുന്നത്.
ബ്രഷിംഗ് സ്കാം എന്ന തട്ടിപ്പ് രീതിയാണ് ഉപയോഗിക്കുന്നതെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. പ്രോഡക്ടിന് വൻ വില്പനയാണെന്ന് കാണിക്കാനും വ്യാജ കസ്റ്റമർ റിവ്യൂയിലൂടെ വില്പന വർദ്ധിപ്പിക്കാനുമാണ് ബ്രഷിംഗ് സ്കാം ഉപയോഗിക്കുന്നത്. വില കുറഞ്ഞതും നിലവാരമില്ലാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ, മരുന്നുകൾ, പഴയ പുസ്തകങ്ങൾ എന്നിവയാണ് ഇത്തരത്തിൽ അയയ്ക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ: ഡാർക്ക് വെബിലോ സമൂഹമാദ്ധ്യമങ്ങളിലോ നിന്ന് പേര്, മെയിൽ-ഐഡി, മേൽവിലാസം, വയസ് തുടങ്ങിയവ ചോർത്തും. ഇവ ഉപയോഗിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയോ ചെയ്യും. ഇതിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യും. സാധനം ഉപഭോക്താവ് കൈപ്പറ്റിക്കഴിഞ്ഞാൽ ആ അക്കൗണ്ട് വഴി ഹാക്കർ തന്നെ പ്രോഡക്ടിനെപ്പറ്റി നല്ല റിവ്യൂ നൽകും. ഇതിലൂടെ കമ്പനിക്കും പ്രോഡക്ടിനുമുള്ള വിശ്വാസ്യത വർദ്ധിപ്പിക്കും. കാഷ് ഓൺ ഡെലിവറി ചെയ്യുന്നവർക്ക് വേണ്ടാത്ത സാധനത്തിന് പണവും പോകും. റിട്ടേൺ ഓപ്ഷൻ ഉണ്ടായിരിക്കില്ല. മക്കൾ വിദേശത്തുള്ളവർക്കും പ്രായമായവർക്കും റിട്ടേൺ സേവനങ്ങളെക്കുറിച്ച് അവബോധം കുറവായിരിക്കും. ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഡെലിവറി സമയത്ത് തന്നെ പാക്കേജ് തുറന്നുനോക്കാമെങ്കിലും ചെറിയ പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ഉണ്ടാവണമെന്നില്ല.വിവരച്ചോർച്ചഡാർക്ക് വെബിൽ നിന്നെടുക്കുന്ന വിവരങ്ങളിലൂടെ ഉപഭോക്താവിന്റെ ഇ-കൊമേഴ്സ് അക്കൗണ്ടുകൾ നിരീക്ഷണത്തിലാക്കും. ഓരോരുത്തരും ഏതൊക്കെ സാധനങ്ങളാണ് വാങ്ങുന്നത്, എത്ര ദിവസം കൂടുമ്പോൾ വാങ്ങുന്നു, ഏതൊക്കെ സാധനങ്ങൾ വിഷ്‌ ലിസ്റ്റിലുണ്ട്, ഓൺലൈൻ പേയ്മെന്റാണോ, സി.ഒ.ഡി ആണോ എന്നീ വിവരങ്ങൾ ചോർത്തുന്നു. ഓൺലൈൻ പേയ്മെന്റെ് തിരഞ്ഞെടുക്കുന്നവർക്ക് നേരത്തെക്കൂട്ടി ഷിപ്പിംഗ് ഫീ അടക്കം ഹാക്കർ അയയ്ക്കും.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി ദോഹ: ഖത്തറില്‍...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാൻ; ട്രംപിന്റെ വാദങ്ങൾ തള്ളി പരമോന്നത നേതാവ്

ടെഹ്‌റാന്‍: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ പോരാട്ടം പുതിയ തലത്തിലേക്ക്. ഇസ്രയേൽ...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിന്...

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

Related Articles

Popular Categories

spot_imgspot_img