web analytics

സർക്കാരിനും എസ്എഫ്ഐയ്ക്കും തിരിച്ചടി; കാസർകോട് കോളജ് മുൻ പ്രിൻസിപ്പലിനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രമയ്ക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രമയ്ക്കെതിരായ അന്വഷണം ഏകപക്ഷീയമാണെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളും താൽപര്യവുമുണ്ടായി. എസ്എഫ്ഐയ്ക്കും സർക്കാരിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതി നടപടി.

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ പരാതിയിലാണ് സർക്കാർ രമയെ സ്ഥലം മാറ്റുന്നത് അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നും രമ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എസ്എഫ്ഐ പരാതി നൽകിയത്. വിദ്യാർഥികളെ അസന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ കോളജിലെ മുൻ എസ്എഫ്ഐ നേതാവിനെ പേരെടുത്തു പറഞ്ഞു പ്രിൻസിപ്പൽ ആരോപണം ഉന്നയിച്ചിരുന്നു.

 

Read Also: തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്ച; അരയിൽ തോക്കുമായെത്തി സിദ്ധരാമയ്യയ്ക്ക് ഹാരമണിയിച്ചു, യുവാവ് കസ്റ്റഡിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img